
ചെങ്ങന്നൂര്‍ : നഗരസഭയില്‍ സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്‍ ആരംഭിച്ചു ഒക്ടോബര്‍ 2 വരെ നടക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ: ശോഭ വര്‍ഗീസ് നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റി.കുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ മുഖ്യ പ്രഭാഷണം നടത്തി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റിജോ ജോണ്‍ ജോര്‍ജ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അശോക് പടിപ്പുരയ്ക്കല്‍ കൗണ്‍സിലര്‍ എസ്.സുധാമണി, ക്ലീന്‍ സിറ്റി മാനേജര്‍ എം.ഹബീബ്, സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശ്വതി ജി ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ശുചിത്വ പ്രതിജ്ഞയും എടുത്തു. ക്യാമ്പയിന്റെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകള്‍ സ്ഥാപനങ്ങള്‍ എന്നിവയോട് സഹകരിച്ച് നഗരസഭ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണ പരിപാടികളുംസംഘടിപ്പിക്കും.











