07:06pm 28 September 2026
NEWS
2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വ്യാപിരികളിൽ നിന്ന് നിരക്ക് ഇടാക്കാനുള്ള നീക്കത്തിൽ കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി.
28/09/2026  06:19 PM IST
സണ്ണി ലുക്കോസ്
2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വ്യാപിരികളിൽ നിന്ന് നിരക്ക് ഇടാക്കാനുള്ള നീക്കത്തിൽ കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി.

കേന്ദ്രസത്തിന് പുറമേ റിസർവ് ബാങ്കിനോടും(ആർബിഐ) നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും(എൻപിസിഐ) കോടതി വിശദീകരണം തേടിയിട്ടുണ്ട്.എന്നാൽ ചാർജ് ഈടാക്കാനുള്ള നീക്കം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു.

സെപ്റ്റംബർ 14, 15 തീയതികളിൽ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനങ്ങളെ ചോദ്യംചെയ്ത് അഭിഭാഷകൻ അഞ്ജൻ ദത്ത സമർപ്പിച്ച റിട്ട് ഹർജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 2000 ത്തിന് മുകളിലുള്ള യുപിഐ ഇടപാടുകളിൽ ഫീസ് ഈടാക്കുമെന്നായിരുന്നു വിജ്ഞാപനം.

യുപിഐ ഇടപാടുകൾക്ക് പ്രത്യേക നിരക്ക് ഈടാക്കാനുള്ള തീരുമാനത്തിന്‍റെ നിയമപരമായ അടിസ്ഥാനം എന്താണെന്നാണ് സുപ്രീംകോടതി കേന്ദ്രത്തോടും ചോദിച്ചു. ഈ നിരക്കിൽനിന്ന് ആർക്കാണ് വരുമാനം ലഭിക്കുകയെന്നും ഇത് എങ്ങനെയാണ് വിതരണം ചെയ്യുകയെന്നും സുപ്രീംകോടതി ആരാഞ്ഞു. തുടർന്നാണ് എല്ലാവിവരങ്ങളും വിശദീകരിച്ച് സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തോടും ആർബിഐയോടും എൻപിസിഐയോടും സുപ്രീംകോടതി ആവശ്യപ്പെട്ടത്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img