12:38am 30 April 2026
NEWS
അലക്ഷ്യമായി വാഹനം ഓടിച്ച വ്യക്തി അപകടത്തിൽ മരിച്ചാൽ നഷ്ടപരിഹാരത്തുക നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി.
04/07/2025  01:12 PM IST
ചെറുകര സണ്ണിലൂക്കോസ്
അലക്ഷ്യമായി വാഹനം ഓടിച്ച വ്യക്തി അപകടത്തിൽ മരിച്ചാൽ നഷ്ടപരിഹാരത്തുക നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി.

 

അമിത വേഗം, സ്റ്റണ്ട് പ്രകടനം, ഗതാഗത നിയമങ്ങൾ ലംഘിക്കൽ തുടങ്ങിയ ഡ്രൈവറുടെ സ്വന്തം തെറ്റ് കാരണം അപകടം സംഭവിച്ചാൽ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കമ്പനിയെ നിർബന്ധിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 2014ൽ ഉണ്ടായ അപകടത്തിൽ മരിച്ച കർണാടക സ്വദേശി എൻ എസ് രവീഷിൻ്റെ ഭാര്യ നൽകിയ അപ്പീൽ തള്ളിയാണ് വിധി. ബാഹ്യ ഇടപെടലില്ലാതെ ഡ്രൈവറുടെ തെറ്റ് മൂലം മാത്രമാണ് അപകടമെങ്കിൽ നഷ്ടപരിഹാരത്തിന് അർഹതയില്ലന്ന് ഉത്തരവിൽ പറഞ്ഞു. സമാന ആവശ്യവുമായി മോട്ടോർ ആക്സ‌സിഡൻ്റ്സ് ക്ലെയിംസ് ട്രൈബ്യൂണലിനെയും കർണാടക ഹൈക്കോടതിയേയും കുടുംബം സമീപിച്ചുവെങ്കിലും ഹർജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. ഹൈക്കോടതിയുടെ കണ്ടെത്തലിനോട് സൂപ്രീംകോടതിയും യോജിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img