04:13pm 11 September 2026
NEWS
​ഡൽഹി സ്റ്റേഡിയത്തിൽ നായയെ നടത്താൻ ഒഴിഞ്ഞുമാറ്റി നിർത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ തിരിച്ചെടുക്കൽ സുപ്രീം കോടതി സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവായി.
11/09/2026  08:31 AM IST
സുരേഷ് വണ്ടന്നൂർ
​ഡൽഹി സ്റ്റേഡിയത്തിൽ നായയെ നടത്താൻ ഒഴിഞ്ഞുമാറ്റി നിർത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ തിരിച്ചെടുക്കൽ സുപ്രീം കോടതി സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവായി.

ന്യൂഡൽഹി:​ഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിൽ നായയെ നടത്തുന്നതിനായി സ്റ്റേഡിയം ഒഴിപ്പിച്ചു വിവാദത്തിൽ പെടുകയും, തുടർന്ന് സർക്കാറിന്റെ നിർബന്ധിത വിരമിക്കലിന്  വിധേയയാവുകയും ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥ റിങ്കു ദുഗ്ഗയുടെ സർവീസിലേക്കുള്ള തിരിച്ചുവരവാണ് സുപ്രീം കോടതി തടഞ്ഞത്.
​ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഈ നടപടി. ഉദ്യോഗസ്ഥയുടെ തിരിച്ചെടുക്കലിന്മേലുള്ള സ്റ്റേ തുടരുമെന്ന് വ്യക്തമാക്കിയ കോടതി, കേസ് ഒക്ടോബർ 13-ലേക്ക് മാറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img