NEWS
ഡൽഹി സ്റ്റേഡിയത്തിൽ നായയെ നടത്താൻ ഒഴിഞ്ഞുമാറ്റി നിർത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ തിരിച്ചെടുക്കൽ സുപ്രീം കോടതി സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവായി.
11/09/2026 08:31 AM IST
സുരേഷ് വണ്ടന്നൂർ

ന്യൂഡൽഹി:ഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിൽ നായയെ നടത്തുന്നതിനായി സ്റ്റേഡിയം ഒഴിപ്പിച്ചു വിവാദത്തിൽ പെടുകയും, തുടർന്ന് സർക്കാറിന്റെ നിർബന്ധിത വിരമിക്കലിന് വിധേയയാവുകയും ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥ റിങ്കു ദുഗ്ഗയുടെ സർവീസിലേക്കുള്ള തിരിച്ചുവരവാണ് സുപ്രീം കോടതി തടഞ്ഞത്.
ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഈ നടപടി. ഉദ്യോഗസ്ഥയുടെ തിരിച്ചെടുക്കലിന്മേലുള്ള സ്റ്റേ തുടരുമെന്ന് വ്യക്തമാക്കിയ കോടതി, കേസ് ഒക്ടോബർ 13-ലേക്ക് മാറ്റി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










