NEWS
കരൂരിൽ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി.
13/10/2025 03:28 PM IST
ചെറുകര സണ്ണിലൂക്കോസ്

ജസ്‌റ്റിസുമാരായ ജെ.കെ മഹേശ്വരി, എൻ.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണം സിബിഐക്ക് വിട്ട് ഉത്തരവിറക്കിയത്.
കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. ടിവികെ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിൽ പ്രത്യേക അന്വേഷണം സംഘത്തെ (എസ്‌ഐടി) പ്രഖ്യാപിച്ച മദ്രാസ് ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി.
സെപ്റ്റംബർ 27നാണ് തമിഴക വെട്രി കഴകം അധ്യക്ഷനായ വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 9 കുട്ടികളടക്കം 41 പേർ മരിച്ചത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











