10:04pm 26 August 2026
NEWS
ബിസിനസ് വൈരാഗ്യവുമായി ബന്ധപ്പെട്ട് വീട്ടിൽ അതിക്രമിച്ചു കയറുന്നതിൽ നിന്ന് കർണാടക സ്വദേശിയെ വിലക്കിക്കൊണ്ട് സുൽത്താൻ ബത്തേരി മുൻസിഫ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
01/07/2026  06:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബിസിനസ് വൈരാഗ്യവുമായി ബന്ധപ്പെട്ട് വീട്ടിൽ അതിക്രമിച്ചു കയറുന്നതിൽ നിന്ന് കർണാടക സ്വദേശിയെ വിലക്കിക്കൊണ്ട്  സുൽത്താൻ ബത്തേരി മുൻസിഫ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

വയനാട് : ബിസിനസ് തർക്കങ്ങളെത്തുടർന്ന് കർണാടകയിലെ ചിത്രദുർഗയിൽ നിന്നുള്ള മൈല രസ്വാമിയും കൂടെയുള്ള അജ്ഞാത വ്യക്തികളും വീട്ടിൽ അതിക്രമിച്ചു കടന്ന് ഭീഷണിപ്പെടുത്തിയതിനെതിരെ പൂമല, മണിച്ചേര സ്വദേശിയായ ഷൈമോൾ ജോസ് ആണ് നിയമ സഹായം തേടിയത്. എതിർ കക്ഷിയുടെ  മരുമകനായ ഡോ. ഭാർഗവ് മല്ലപ്പ ഉൾപ്പെട്ട ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട് ,2026 ജൂൺ 20 ന് എതിർ കക്ഷിയും സഹായികളും വസ്തുവിൽ അതിക്രമിച്ചു കടന്നു എന്നാണ് കേസ്. പോലീസ് സഹായത്തോടെയാണ് ഇവരെ നീക്കം ചെയ്യാൻ സാധിച്ചത്. ഇതുമായി ബന്ധപ്പെട്ട പോലീസ് കേസും നൽകിയിട്ടുള്ളതായി പറയുന്നു 

വാദി സമർപ്പിച്ച പ്രാഥമികമായ വസ്തുതകൾ  പരിഗണിച്ച കോടതി പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുന്നതായി കണ്ടെത്തുകയും  എതിർകക്ഷികളെ ഹർജി വസ്തുവിൽ പ്രവേശിക്കുന്നതിൽ നിന്നും ഹർജിക്കാരിയുടെ സമാധാനപൂർണമായ ജീവിതത്തെ ഹനിക്കുന്നതിൽ നിന്നും വിലക്കി ഇടക്കാല ഉത്തരവ് ഒ പാസാക്കുകയും ചെയ്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img