06:21am 11 November 2026
NEWS
2025-ലെ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു.
09/09/2025  03:43 PM IST
ചെറുകര സണ്ണിലൂക്കോസ്
2025-ലെ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച 20 അധ്യാപകരെയാണ് വിവിധ വിഭാഗങ്ങളിലായി ഇത്തവണ അവാർഡിനായി തിരഞ്ഞെടുത്തത് എന്ന് പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 

ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി, വൊക്കേഷണല്‍ ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളിലെ അധ്യാപകരാണ് അവാർഡിനർഹരായത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവ്, മാതൃകാ ക്ലാസ്സുകള്‍, അഭിമുഖത്തിലെ പ്രകടനം എന്നിവ വിലയിരുത്തിക്കൊണ്ടാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബർ 10ന് വൈകുന്നേരം 2.30ന് തിരുവനന്തപുരം ടാഗോർ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാർഡുകള്‍ വിതരണം ചെയ്യും.

ലോവർ പ്രൈമറി വിഭാഗത്തില്‍ ബീന ബി. (ഗവ. എല്‍.പി. സ്‌കൂള്‍, പാട്ടത്തില്‍), ബിജു ജോർജ്ജ് (സെന്റ് തോമസ് എല്‍.പി.എസ്., കോമ്ബയാർ), സെയ്ത് ഹാഷിം കെ. (വി.എല്‍.പി.എസ്.ടി.എ.യു.പി. സ്‌കൂള്‍, കുന്നുമ്മല്‍), ഉല്ലാസ് കെ. (ഗവ. മുഹമ്മദൻസ് എച്ച്‌.എസ്.എല്‍.പി.എസ്., ആലപ്പുഴ), വനജകുമാരി കെ. (എ.യു.പി. സ്‌കൂള്‍ കുറ്റിക്കോല്‍) എന്നിവരും അപ്പർ പ്രൈമറി വിഭാഗം ത്തില്‍ അജിത എസ്. (പ്രബോധിനി യു.പി.എസ്., വക്കം), സജിത്ത് കുമാർ വി.കെ. (മധുസൂദനൻ തങ്ങള്‍ സ്മാരക ഗവ. യു.പി. സ്‌കൂള്‍ മട്ടന്നൂർ), സൈജൻ ടി. (ഗവ. വി.എച്ച്‌.എസ്.എസ്., അയ്യന്തോള്‍), അഷ്റഫ് മോളയില്‍ (ഗവ. എം.യു.പി.എസ്. അരീക്കോട്), മുഹമ്മദ് മുസ്തഫ ടി. പി. (ഗവ. യു.പി. സ്‌കൂള്‍ പുറത്തൂർ) എന്നിവരും സെക്കന്ററി വിഭാഗത്തിൻ ഗിരീഷ് പി. (കെ.എ.എച്ച്‌.എച്ച്‌.എസ്.എസ്., കോട്ടോപ്പാടം), സജിമോൻ വി. പി. (സി.കെ. മെമ്മോറിയല്‍ ഹയർ സെക്കന്ററി സ്‌കൂള്‍, കോരുത്തോട്), വിൻസി വർഗ്ഗീസ് (സേക്രട്ട് ഹാർട്ട് സി.ജി.എച്ച്‌.എസ്.എസ്., തൃശ്ശൂർ), സജിത് കുമാർ പി. എം. (ഗവ. എച്ച്‌.എസ്.എസ്., മമ്ബറം), പ്രശാന്ത് എം. (എസ്.ഐ. എച്ച്‌.എസ്.എസ്., ഉമ്മത്തൂർ) എന്നിവരും ഹയർ സെക്കന്ററി വിഭാഗത്തില്‍ കൊച്ചനുജൻ എൻ. (ഗവ. എച്ച്‌.എസ്.എസ്., കുലശേഖരപുരം), സുധീർ എം. (ഗവ. എച്ച്‌.എസ്.എസ്., കൊടകര), രാധീഷ്‌കുമാർ എൻ. (എസ്. എൻ. ട്രസ്റ്റ്സ് എച്ച്‌.എസ്.എസ്., പള്ളിപ്പാടം), നൗഫല്‍. എ (ഗവ. എച്ച്‌.എസ്.എസ്. കിളിമാനൂർ) എന്നിവരും വൊക്കേഷണല്‍ ഹയർ സെക്കന്ററി വിഭാഗത്തില്‍ ബിജു കെ. എസ്. (ഗവ. വി.എച്ച്‌.എസ്.എസ്., ചോറ്റാനിക്കര), ഷൈനി ജോസഫ് (ടി.ടി.ടി.എം. വി.എച്ച്‌.എസ്.എസ്., വടശ്ശേരിക്കര), ഷൈജിത്ത് ബി. റ്റി. (ഗവ. വി.എച്ച്‌.എസ്.എസ്. (ബോയ്സ്), കൊട്ടാരക്കര) എന്നിവരും പുരസ്‌കാരത്തിനർഹരായതായി മന്ത്രി അറിയിച്ചു.

പുരസ്‌കാര പ്രഖ്യാപനത്തോടൊപ്പം, പൊതുവിദ്യാലയങ്ങളിലെ അധ്യാപകരായ എഴുത്തുകാർക്കുള്ള പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരവും മന്ത്രി പ്രഖ്യാപിച്ചു. സർഗ്ഗാത്മക സാഹിത്യ വിഭാഗത്തില്‍ ഡോ. ടി. കെ. അനില്‍കുമാർ (ഗവ. ഗേള്‍സ് എച്ച്‌.എസ്.എസ്., തലശ്ശേരി), വൈജ്ഞാനിക സാഹിത്യ വിഭാഗത്തില്‍ പ്രകാശൻ കരിവള്ളൂർ (ഗവ. യു.പി.എസ്., കോട്ടിക്കുളം), ബാലസാഹിത്യ വിഭാഗത്തില്‍ സുധ തെക്കേമഠം (ജി.ജെ.എച്ച്‌.എസ്.എസ്., നടുവട്ടം) എന്നിവർ പുരസ്‌കാരത്തിന് അർഹരായി. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഈ പുരസ്‌കാരം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img