
കൊച്ചി: ജീവിതത്തിൽ കഷ്ടതയനുഭവിച്ച് കൊണ്ടിരിക്കുന്നവരെ ചേർത്ത് പിടിച്ച് കൊണ്ട് സുന്നി യുവജന സംഘം (എസ് വൈ എസ്) നടത്തുന്ന സ്വയം തൊഴിൽ പദ്ധതികളുടെ ഭാഗമായി മത്സ്യബന്ധന തൊഴിലാളികൾക്ക് സൗജന്യമായി ഫിഷിങ്ങ് ബോട്ടുകൾ കൈമാറുന്നു. തീരദേശ മേഖലയിലെ മത്സ്യബന്ധന - അനുബന്ധ തൊഴിലാളി സമൂഹങ്ങളുടെ ഉപജീവന സുരക്ഷ ഉറപ്പാക്കുന്നതിനായി ഒട്ടനവധി പദ്ധതികളാണ് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി വിവിധ ഘടകങ്ങൾ വഴി സമൂഹത്തിലേക്ക് എത്തിച്ച് കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട മത്സ്യബന്ധന തൊഴിലാളികൾക്ക് നൽകുവാൻ തയ്യാറാക്കിയ ഫിഷിങ്ങ് ബോട്ടുകളുടെ കൈമാറ്റ ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (24-04-2026) വൈകീട്ട് 4 ന് ഫോർട്ട് കൊച്ചിയിലെ വാസ്ക്കോഡഗാമ സ്ക്വയറിൽ നടക്കും.
എസ് വൈ എസ് എറണാകുളം ജില്ലാ ഫിനാൻസ് സെക്രട്ടറി മീരാൻ സഖാഫി നെല്ലിക്കുഴിയുടെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന സെക്രട്ടറി ആർ പി ഹുസൈൻ മാസ്റ്റർ ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തും. മർകസ് ഗ്ലോബൽ കൗൺസിൽ അസിസ്റ്റന്റ് ഡയറക്ടർ മർസൂഖ് സഅദി സന്ദേശം കൈമാറും. കേരള മുസ്ലിം ജമാഅത് എറണാകുളം ജില്ലാ പ്രസിഡന്റ് സയ്യിദ് സി ടി ഹാഷിം തങ്ങൾ, കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് വി എ ശ്രീജിത്ത് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ടി കെ അഷ്‌റഫ്, കെ എ മനാഫ്, എസ് വൈ എസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി വി കെ ജലാൽ, എസ് എസ് എഫ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഹിജാസ്, എസ് ജെ എം എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഖാഫി, എസ് എം എ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ള നദ്‌വി, കേരള മുസ്ലിം ജമാഅത് കൊച്ചി സോൺ പ്രസിഡന്റ് പി ടി അഹ്മദ് കുട്ടി മുസ്‌ലിയാർ, ജില്ലാ ക്യാബിനറ്റ് അംഗങ്ങളായ അഹ്മദ് കബീർ ബാഖവി, ഷമീർ കൊച്ചി, അൻസർ അലി ആലുവ, സത്താർ കരിമക്കാട്, റഹീം പള്ളിക്കര, അൻസാർ മഞ്ഞുമ്മൽ, റഫീഖ് സഖാഫി ചിറയം, ബഷീർ കുന്നപ്പിള്ളി, ഷാജഹാൻ സഖാഫി മുവാറ്റുപുഴ, അമീർ പൊന്നാരിമംഗലം, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
Photo Courtesy - Google









