03:50am 13 November 2026
NEWS
സംസ്‌ഥാനത്തെ ആദ്യ പ്രാദേശിക വികസന പദ്ധതി വൈറ്റിലയിൽ
07/03/2026  08:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സംസ്‌ഥാനത്തെ ആദ്യ പ്രാദേശിക വികസന പദ്ധതി വൈറ്റിലയിൽ

കൊച്ചി: കേരളത്തിലെ ആദ്യ പ്രാദേശിക വികസന പദ്ധതി (ലോക്കൽ ഏരിയപ്ലാൻ - എൽഎപി) വൈറ്റിലയിൽ നടപ്പാക്കുന്നു. ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് എന്ന നൂതന വികസന ആശയത്തിന് ഊന്നൽ നൽകിയാണ് കൊച്ചി നഗരസഭ വൈറ്റില ലോക്കൽ ഏരിയ പ്ലാൻ തയാറാക്കുന്നത്. വൈറ്റിലയിലെ 44,45,46,47,48 ഡിവിഷനുകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി വൈറ്റില മെട്രോസ്റ്റേഷന്റെ ഏകദേശം 500 മീറ്റർ ചുറ്റളവിലുള്ള105 ഹെക്ടർ സ്ഥലം ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കുന്നത്. വൈറ്റില ജങ്ഷൻ വികസനം, ഫ്‌ളൈ ഓവർ ബ്യുട്ടിഫിക്കേഷൻ, വൈറ്റില നോർത്ത് ബസ്സ്റ്റാൻഡ്, സ്ട്രീറ്റ് എഡ്‌ജ്‌ വികസനം, മൊബിലിറ്റി ഹബ് ഫേസ് 2, ഫുഡ് സ്ട്രീറ്റ് തുടങ്ങി നിരവധി പദ്ധതികളാണ് പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 
ജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി കൊച്ചി കോർപ്പറേഷനും എൽ എസ് ജി ഡി പ്ലാനിങ്ങും ചേർന്ന് തൈക്കൂടം കുന്നറ പാർക്കിൽ എക്സിബിഷൻ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 4.30 മുതൽ 7.30 വരെയാണ് എക്സിബിഷൻ. മേയർ വി കെ മിനിമോൾ എക്സിബിഷൻ ഉദ്‌ഘാടനം ചെയ്യും. വൈറ്റില വികസനവുമായി ബന്ധപ്പെട്ട് രൂപകൽപന ചെയ്ത കരട് പദ്ധതികൾ സംബന്ധിച്ച ആക്ഷേപങ്ങളും നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനുള്ള അവസരം കൂടിയാണിത്. എക്സിബിഷൻ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക്: 0484-2427223.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img