09:47am 13 June 2026
NEWS
മൈതാനം ദോഹ ഫെസ്റ്റിവൽ സിറ്റിയിലേക്ക്! 'ഹലാ ബെൽ ഫാൻസ്' ഫാൻ സോണുകൾക്ക് ഇന്ന് വിസിൽ മുഴങ്ങി ; 39 നാളുകൾ നീളുന്ന ഫുട്ബോൾ മാമാങ്കം
12/06/2026  10:55 AM IST
NILA
മൈതാനം ദോഹ ഫെസ്റ്റിവൽ സിറ്റിയിലേക്ക്! ഹലാ ബെൽ ഫാൻസ് ഫാൻ സോണുകൾക്ക് ഇന്ന് വിസിൽ മുഴങ്ങി ; 39 നാളുകൾ നീളുന്ന ഫുട്ബോൾ മാമാങ്കം

 


​ദോഹ:കാൽപ്പന്തുകളിയുടെ ലോകമെമ്പാടുമുള്ള ആവേശം നെഞ്ചേറ്റി ഖത്തറിലെ പ്രമുഖ ഷോപ്പിംഗ് മാളായ ദോഹ ഫെസ്റ്റിവൽ സിറ്റി (DHFC) കളിമുറ്റമാകുന്നു. ലോകം കാത്തിരിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ആവേശത്തിൽ പങ്കുചേരാൻ 'ഹലാ ബെൽ ഫാൻസ്' (Hala Bel Fans) എന്ന പേരിൽ അത്യാധുനിക ഫുട്ബോൾ ഫാൻ സോണുകളാണ് മാളിൽ ഒരുക്കിയിരിക്കുന്നത്. ജൂലൈ 19 വരെ നീണ്ടുനിൽക്കുന്ന 39 ദിവസത്തെ ഈ കായികമേളയിൽ പ്രവേശനം തികച്ചും സൗജന്യമാണ്.
​കളിയാരാധകർക്കും കുടുംബങ്ങൾക്കും ഗെയിമർമാർക്കും ഒരുപോലെ ആസ്വദിക്കാൻ പാകത്തിൽ മാളിന്റെ വിവിധ ഭാഗങ്ങളിലായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ടൂർണമെന്റിലെ ആവേശപ്പോരാട്ടങ്ങൾ ഒട്ടും ചോർന്നുപോകാതെ ഒന്നിച്ച് ആസ്വദിക്കാൻ മാളിലെ നോർത്ത് ഫുഡ് കോർട്ടിൽ വമ്പൻ സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയം പ്രതീതി ഉണർത്തുന്ന ലൈവ് സ്ക്രീനിംഗിലൂടെ ആരാധകർക്ക് തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ ഒത്തുകൂടി പിന്തുണയ്ക്കാനുള്ള അവസരമാണിത്.കായിക ലോകത്തെ ഡിജിറ്റൽ വിപ്ലവം തൊട്ടറിയാൻ സാധിക്കുന്ന 'ഹീറോ ഇന്ററാക്ടീവ് സോൺ' ആണ് മറ്റൊരു പ്രധാന ആകർഷണം. ഫിസിക്കൽ ആക്റ്റിവിറ്റിയും ഡിജിറ്റൽ സാങ്കേതികവിദ്യയും സമന്വയിക്കുന്ന ഇവിടെ പ്രൊജക്ഷൻ അധിഷ്ഠിത മൾട്ടിബോൾ ഫുട്ബോൾ അനുഭവം, വി.ആർ (Virtual Reality) ഫുട്ബോൾ ചലഞ്ചുകൾ എന്നിവയുണ്ടാകും. കൂടാതെ പി.എസ് 5 പ്രോ (PS5 Pro), നിന്റെൻഡോ സ്വിച്ച് എന്നിവയിലൂടെ ഗെയിമർമാർക്ക് തങ്ങളുടെ കളി മികവ് തെളിയിക്കാനുള്ള ഇ-സ്പോർട്സ് പോരാട്ടവേദിയും ഇവിടെ സജ്ജമാണ്.ഒന്നാം നിലയിൽ ഒരുക്കിയിരിക്കുന്ന കിഡ്സ് പ്ലേ സോണിൽ ഫെയ്സ് പെയിന്റിംഗ്, ലെഗോ (LEGO) ഫുട്ബോൾ നിർമ്മാണം, ടോയ് പ്ലേ എക്സ്പീരിയൻസ് എന്നിവയിലൂടെ കുട്ടികൾക്കും ഫുട്ബോൾ ആവേശം പങ്കിടാം.കളിയുടെ ആവേശം സ്ക്രീനുകൾക്ക് പുറത്തേക്ക് എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പങ്കെടുക്കുന്ന രാജ്യങ്ങളുടെ ജേഴ്സി പ്രദർശനങ്ങൾ, ഫുട്ബോൾ കളക്ടബിളുകൾ എന്നിവയ്ക്ക് പുറമെ ബുധൻ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ വൈവിധ്യമാർന്ന ലൈവ് ഷോകളും മാളിൽ അരങ്ങേറുമെന്ന് ദോഹ ഫെസ്റ്റിവൽ സിറ്റി മാനേജ്മെന്റ്പറഞ്ഞു.വാരാന്ത്യങ്ങളിൽ മാളിലുടനീളം വാദ്യമേളങ്ങളുടെയും സ്റ്റിൽറ്റ് വാക്കർമാരുടെയും അകമ്പടിയോടെ നടക്കുന്ന ഔദ്യോഗിക മാസ്കോട്ട് പരേഡുകൾ കാണികളെ ആവേശത്തിന്റെ അത്യുന്നതിയിൽ എത്തിക്കുമെന്നുറപ്പാണ്. ചുരുക്കത്തിൽ, വരുന്ന 39 ദിവസങ്ങളിൽ ഖത്തറിലെ ഫുട്ബോൾ ആരാധകരുടെ പ്രധാന തട്ടകം ദോഹ ഫെസ്റ്റിവൽ സിറ്റി ആയിരിക്കുമെന്നതിൽ സംശയമില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img