
കൊച്ചി: ചിത്ര ആർട്സ് ഫൗണ്ടേഷൻ നേതൃത്വത്തിൽ രണ്ടുദിവസത്തെ ശ്രീ മുദ്ര ദേശീയ നൃത്തോത്സവത്തിന് ചാവറ കൾച്ചറൽ സെന്ററിൽ തുടക്കമായി. പായിപ്ര രാധാകൃഷ്ണൻ, ടി.ജെ. വിനോദ് എംഎൽഎ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ ഉമ്മ മഹേശ്വരി, കലാമണ്ഡലം സുമതി, കരിവെള്ളൂർ മുരളി എന്നിവർ ചേർന്ന് തിരി തെളിയിച്ച് തുടക്കം കുറിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, അനുഗ്രഹ സന്ദേശം നൽകി. ചിത്ര സുകുമാരൻ, വന്ദന നായർ എന്നിവർ പ്രസംഗിച്ചു. ജംഷീന ജമാൽ (മോഹിനിയാട്ടം) അനിതാ ജാനകി ആൻഡ് ടീം, ഡോ. ആർ എൽ വി രാമകൃഷ്ണൻ, സൗമ്യവതി ബാലഗോപാൽ, ( ഭരതനാട്യം )എന്നിവരുടെ നൃത്തത്തോടെയാണ് ഫെസ്റ്റിവൽ ആരംഭിച്ചത്. പത്മശ്രീ പ്രതിഭ പ്രഹ്ലാദ്, ഡോക്ടർ കലാകൃഷ്ണ, തകഴി ഓമന, ഡോക്ടർ എൻ ജെ നന്ദിനി, കവിത കൃഷ്ണകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പത്മശ്രീ പ്രതിഭ പ്രഹ്ലാദ് ഡോ. കലാകൃഷ്ണകുമാർ എന്നിവരുടെ നൃത്തം വേദിയെ സമ്പുഷ്ടമാക്കി..
Photo Courtesy - Google









