01:04pm 12 November 2026
NEWS
മുൻ എം എൽ എ കെ. കെ. നാരായണന്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു.
30/12/2025  09:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുൻ എം എൽ എ കെ. കെ. നാരായണന്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു.

മുതിർന്ന സി.പി.ഐ(എം) നേതാവും മുൻ നിയമസഭാംഗവുമായ സഖാവ് കെ. കെ. നാരായണന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു.

പതിമൂന്നാം കേരള നിയമസഭയിൽ ധർമ്മടം മണ്ഡലത്തെ പ്രതിനിധീകരിച്ച് സഭയിലെത്തിയ അദ്ദേഹം, നിയമസഭയ്ക്കുള്ളിലും പുറത്തും ജനകീയ പ്രശ്നങ്ങളിൽ നടത്തിയ നിരന്തരവും ശക്തവുമായ ഇടപെടലുകൾകൊണ്ട് ശ്രദ്ധേയനായിരുന്നു. 

സാധാരണക്കാരായ ജനങ്ങളുടെ ശബ്ദമായി നിലകൊണ്ട ഒരു ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടുന്നതാണ്.കണ്ണൂരിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കരുത്തുറ്റതാക്കുന്നതിൽ സഖാവ് കെ. കെ. നാരായണൻ നിർണ്ണായകമായ പങ്കാണ് വഹിച്ചത്. 

കണ്ണൂർ ജില്ലാ പഞ്ചായത്ത്, കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻ്റ്, എ.കെ.ജി ആശുപത്രി, വിസ്മയ പാർക്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിന്ന് അദ്ദേഹം നൽകിയ സേവനങ്ങൾ പൊതുജനക്ഷേമത്തിനായി സമർപ്പിച്ച മാതൃകാപരമായ സംഭാവനകളായി നിലകൊള്ളുന്നു.

സഖാവിന്റെ വിയോഗം കേരളത്തിന്റെ പൊതുജീവിതത്തിനും ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ്. 

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img