05:34pm 10 September 2026
NEWS
വികസന മുന്നേറ്റ ജാഥയുടെ തെക്കൻ മേഖല ജാഥയ്ക്ക്
ചെങ്ങന്നൂരിൽ ഉജ്ജ്വല വരവേൽപ്പ് നൽകി

09/02/2026  03:51 PM IST
nila
വികസന മുന്നേറ്റ ജാഥയുടെ തെക്കൻ മേഖല ജാഥയ്ക്ക്   ചെങ്ങന്നൂരിൽ ഉജ്ജ്വല വരവേൽപ്പ് നൽകി

ചെങ്ങന്നൂർ: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ക്യാപ്റ്റനായി എൽഡിഎഫ് നേതൃത്വത്തിൽ നടക്കുന്ന വികസന മുന്നേറ്റ ജാഥയുടെ തെക്കൻ മേഖല ജാഥയ്ക്ക്  ചെങ്ങന്നൂരിൽ ഉജ്ജ്വല വരവേൽപ്പ് നൽകി. മണ്ഡല അതിർത്തിയായ കൊല്ലകടവിൽ നിന്നും എം കെ റോഡിലൂടെ  ജാഥ ചെങ്ങന്നൂർ നഗരത്തിൽ എത്തി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ജങ്ഷനിൽ മന്ത്രി സജി ചെറിയാൻ്റെ നേതൃത്വത്തിൽ ജാഥാ ക്യാപ്റ്റനു സ്വീകരണം നൽകി.
തുടർന്ന് നൂറുകണക്കിനു ഇരുചക്ര വാഹനങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോട്  പൊതു സമ്മേളനം നടക്കുന്ന
 അങ്ങാടിക്കൽ തെക്ക് ഗിരിദീപം ഓഡിറ്റോറിയത്തിന് എതിർ വശത്തുള്ള ഗ്രൗണ്ടിൽ എത്തി.
  സ്വീകരണ സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. 
. സിപിഐ എം ജില്ല സെക്രട്ടറി ആർ നാസർ, സിപിഐ ജില്ല സെക്രട്ടറി ആർ നാസർ , എ മഹേന്ദ്രൻ, അഡ്വ. സോളമൻ, എം ശശികുമാർ,ജേക്കബ് തോമസ് അരികുപുറം, ശോഭന ജോർജ്, ഗിരീഷ് ഇലഞ്ഞിമേൽ, അഡ്വ. ഉമ്മൻ ആലുംമ്മൂട്ടിൽ, ടി കെ ഇന്ദ്രജിത്ത്, ഷിഹാബുദ്ദീൻ, ജി ഹരികുമാർ, പി എൻ ശെൽവരാജൻ , ആർ രാജേഷ്, പുഷ്പലത മധു, , ജെയിംസ് ശമുവേൽ, പി വിശ്വംഭര പണിക്കർ,  രാജു താമരവേലിൽ,സജി കീളാത്ര, മോഹൻ കൊട്ടാരത്തു പറമ്പിൽ
എന്നിവർ സംസാരിച്ചു. ജാഥാംഗങ്ങൾക്ക് എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയ്ക്കു വേണ്ടി ആറൻമുള കണ്ണാടി സമ്മാനിച്ചു. 
എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ എം എച്ച് റഷീദ് സ്വാഗതവും
ആർ സന്ദീപ് നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img