09:07pm 08 October 2026
NEWS
സതേണ്‍ കണക്ട് പോസ്റ്റര്‍ പ്രാശനം ചെയ്തു.
08/10/2026  07:58 PM IST
nila
സതേണ്‍ കണക്ട് പോസ്റ്റര്‍ പ്രാശനം ചെയ്തു.



പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിക്കുന്ന സതേണ്‍ കണക്ട്, സൗത്ത് കേരള കാര്‍ണിവലിന്റെ പോസ്റ്റര്‍ പ്രകാശനം സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ നിര്‍വ്വഹിച്ചു. ഖത്തറിലെ തെക്കന്‍ ജില്ലകളിലെ പ്രവാസികള്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടി ഒക്ടോബര്‍ 23 വെള്ളിയാഴ്ചയാണ്‌ നടക്കുക. കലാ സാംസ്കാരിക പരിപാടികള്‍, പ്രവാസികള്‍ക്കാവശ്യമായ വിവിധ സേവനങ്ങള്‍ ലഭ്യമാകുന്ന കൗണ്ടറുകള്‍, ആരോഗ്യ പരിശോധന, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വിനോദ പരിപാടികള്‍, ഭക്ഷ്യ കരകൗശല സ്റ്റാളുകള്‍, പൊതു സമ്മേളനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായുണ്ടാവും.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഹമ്മദ് ഷാഫി, അനീസ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, സംഘാടക സമിതിയംഗങ്ങളായ അസീം എം.ടി, സഞ്ചയ് ചെറിയാന്‍, മന്‍സൂര്‍ എം.എച്ച്, മുബാറക്, നജീം കൊല്ലം, നാസറുദ്ദീന്‍, നിസ്താര്‍ കളമശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img