12:41pm 11 November 2026
NEWS
കൊച്ചി സർവകലാശാലയിൽ ദി സൗണ്ട് ഓഫ് മ്യൂസിക് ശില്പശാല ആരംഭിച്ചു
03/10/2025  06:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി സർവകലാശാലയിൽ ദി സൗണ്ട് ഓഫ് മ്യൂസിക് ശില്പശാല ആരംഭിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) യുവജന ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ദി സൗണ്ട് ഓഫ് മ്യൂസിക് എന്ന ത്രിദിന സംഗീത ശില്പശാല പ്രശസ്ത സംഗീത സംവിധായകൻ രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. ക്യാമ്പസ്സിൽ അക്കാദമിക് സംസ്കാരം രൂപപ്പെടുത്തുന്നതിൽ സംഗീതം പ്രധാനമാണെന്നും, സാമൂഹ്യ ബൗദ്ധീക വികാസത്തിന്റെ ശാസ്ത്രീയ രീതിയാണെന്നും രാഹുൽ രാജ് പറഞ്ഞു. സർവകലാശാലയിലെ ഹിന്ദി വിഭാഗത്തിന്റെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യുവജനക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. പി.കെ. ബേബി, ശില്പശാല ഡയറക്ടർ സജ്ന സുധീർ, ഡോ. അമ്പാട്ട് വിജയകുമാർ, ചാരു ഹരിഹരൻ എന്നിവർ സംസാരിച്ചു.  തുടർന്ന് സംസ്ഥാന അവാർഡ് ജേതാവും സംഗീത സംവിധായകനുമായ ബേണി, പ്രശസ്ത സംഗീതജ്ഞയും മൃദംഗ വാദകയുമായ ചാരു ഹരിഹരൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സംഗീതത്തിൻ്റെ വിവിധ തലങ്ങളായ വോക്കൽ, ഇൻസ്ട്രുമെൻറ്റൽ, ക്ലാസ്സിക്കൽ തുടങ്ങിയവയ്ക്ക് പുറമേ പാട്ട് റെക്കോർഡിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക പരിശീലനം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ മൈ സ്റ്റുഡിയോ സി.ഇ. ഒ യും കംപോസറുമായ ഹരിശങ്കർ വി, തിരുവനന്തപുരം വിമൻസ് കോളേജ് സംഗീത വിഭാഗം അധ്യാപകരും സംഗീതജ്ഞരുമായ ഡോ. ധനലക്ഷ്മി, സജ്ന സുധീർ, വയലിനിസ്റ്റ് വിവേക്, മൃദംഗ വാദകൻ ബെല്ലിക്കോത്ത് രാജീവ് ഗോപാൽ തുടങ്ങിയവർ വിവിധ സെഷനുകൾക്ക്  നേതൃത്വം നൽകും.  ശില്പശാല ഞായറാഴ്ച സമാപിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img