
കൊച്ചി ശാസ്ത്ര സാങ്കേതീക സർവ്വകലാശാലയിലെ യുവജനക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദി സൗണ്ട് ഓഫ് മ്യൂസിക്: മ്യൂസിക് വർക്ക്ഷോപ്പിൽ പ്രശസ്ത സംഗീത സംവിധായകൻ ബേർണി സെഷൻ നയിക്കുന്നു. യുവജന ക്ഷേമ വകുപ്പ് ഡയറക്റ്റർ ഡോ. പി. കെ ബേബി, വർക്ക്ഷോപ്പ് ഡയറക്റ്റർ സജ്ന സുധീർ എന്നിവർ സമീപം.
കൊച്ചി ശാസ്ത്ര സാങ്കേതീക സർവ്വകലാശാലയിലെ യുവജനക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ദി സൗണ്ട് ഓഫ് മ്യൂസിക്: മ്യൂസിക് വർക്ക്ഷോപ്പ് ആരംഭിച്ചു. സജ്ന സുധീർ ക്യൂറേറ്റ് ചെയ്യുന്ന വർക്ക്ഷോപ്പിൽ പിന്നണി ഗായിക ഭദ്ര രാജിൻ, സംഗീത സംവിധായകൻ ബെർണി എന്നിവർ ആദ്യ ദിവസത്തെ സെഷനുകൾ നയിച്ചു. വരും ദിവസങ്ങളിൽ സജ്ന സുധീർ, ഡോ. ധനലക്ഷ്മി, ഹരിശങ്കർ വി, ഡോ. രശ്മി എം നായർ, ഡോ. സാനിയ മറിയം, ഡോ. വിഷ്ണു വിനയകുമാർ, കൃപ കെ. കെ എന്നിവർ വിവിധ സെഷനുകൾ നയിക്കും. മ്യൂസിക് വർക്ക്ഷോപ്പ് ഒക്ടോബർ നാലാം തിയതി അവസാനിക്കും.
Photo Courtesy - Google






