NEWS
അച്ഛൻ അസുഖത്തെ തുടർന്ന് ആശുപത്രിയിലായ മനോവിഷമത്തിൽ മകൻ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്‌തു.
മകന്റെ മരണ വാർത്തയറിയാതെ മണിക്കൂറുകൾക്കുള്ളിൽ പിതാവും മരിച്ചു.
മകന്റെ മരണ വാർത്തയറിയാതെ മണിക്കൂറുകൾക്കുള്ളിൽ പിതാവും മരിച്ചു.
29/11/2025 11:17 AM IST
ചെറുകര സണ്ണിലൂക്കോസ്

കോഴിക്കോട് : മൊടക്കല്ലൂർ എയുപി സ്കൂളിലെ റിട്ട. അധ്യാപകനും കലാസാംസ്‌കാരിക പ്രവർത്തകനുമായിരുന്ന നാലുപുരയ്ക്കൽ പി ബാലൻ, മകൻ ജിതേഷ്(42) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ജിതേഷിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബാലൻ മൊടക്കല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലായതിന് പിന്നാലെ ജിതേഷ് കടുത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നതായാണ് സൂചന. പിന്നീട് രാത്രിയോടെ ബാലനും മരിക്കുകയായിരുന്നു. സത്യവതിയാണ് ബാലന്റെ ഭാര്യ. മറ്റുമക്കൾ: ബിജേഷ്(അസി. പ്രൊഫസർ, മുചുകുന്ന് ഗവ. കോളേജ്), സബിത(അധ്യാപിക, വയനാട് വാരമ്പറ്റ ജിവിഎച്ച്എസ്എസ്). മരുമക്കൾ: ലസിത, അഡ്വ. രഞ്ജിത്ത് കുമാർ.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











