03:15am 21 November 2026
NEWS
സാന്റാ റൺ ഏഴാം പതിപ്പ് ഡിസംബർ ആറിന്.
20/11/2026  02:38 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സാന്റാ റൺ ഏഴാം പതിപ്പ് ഡിസംബർ ആറിന്.
HIGHLIGHTS

കെയർ ഫോർ ഓട്ടിസം , റോട്ടറി ക്ലബ് ഓഫ്  കൊച്ചിൻ നൈറ്റ്സ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാന്റാ റൺ കൊച്ചി 2026ൻ്റെ ഔദ്യോഗിക ടി ഷർട്ട് സിനിമാതാരവും കേരള നിയമസഭാ സാമാജികനുമായ രമേഷ് പിഷാരടി പ്രകാശനം ചെയ്യുന്നു. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ നൈറ്റ്സ് മെമ്പർ അലൻ തോമസ്, പ്രസിഡൻ്റ് ബിജു റോയ്, സെക്രട്ടറി ബിധു, അടുത്ത വർഷത്തെ പ്രസിഡൻ്റ് രഞ്ജിത് വാര്യർ എന്നിവർ സമീപം.

 

കൊച്ചി: ഓട്ടിസം സ്പെക്ട്രത്തിലുള്ള കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സാന്റാ റൺ ഏഴാം പതിപ്പിലേക്ക്. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ നൈറ്റ്സ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാന്റാ റൺ കൊച്ചി 2026 ഡിസംബർ 6ന് പുലർച്ചെ 5 മണിക്ക് ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയിൽ നടക്കും. 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ റൺ, 5 കിലോമീറ്റർ ഫാമിലി ഫൺ റൺ എന്നീ വിഭാഗങ്ങളാണ് പരിപാടിയിലുള്ളത്. പ്രശസ്ത സിനിമാതാരവും കേരള നിയമസഭാ സാമാജികനുമായ രമേഷ് പിഷാരടി സാന്റാ റൺ കൊച്ചി 2026ന്റെ ഔദ്യോഗിക ടി ഷർട്ട് പ്രകാശനം ചെയ്തു.

കെയർഫോർ ഓട്ടിസം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിലായി ഏകദേശം 50 ലക്ഷം രൂപയുടെ വിവിധ സാമൂഹികക്ഷേമ പ്രവർത്തനങ്ങളാണ് ട്രസ്റ്റ് ഏറ്റെടുത്ത് നടപ്പിലാക്കിയത്. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുള്ള ഓട്ടിസം സ്പെക്ട്രത്തിലുള്ള 15 കുട്ടികൾക്ക് അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. ബ്രിജേഷിന്റെ സഹകരണത്തോടെ ഹൃദയശസ്ത്രക്രിയകൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കി. അർഹരായ കുടുംബങ്ങൾക്ക് ഭവനസഹായം, സ്കൂൾ യാത്രയ്ക്കായി പ്രത്യേക വാഹനം, രണ്ട് സ്ഥാപനങ്ങളിലായി ഓട്ടിസം സ്പെക്ട്രത്തിലുള്ള കുട്ടികൾക്കായി സെൻസറി പാർക്കുകളുടെ നിർമാണം എന്നിവയും ഈ പദ്ധതിയുടെ പ്രധാന നേട്ടങ്ങളാണ്.

ബോധവത്കരണത്തിൽ മാത്രം ഒതുങ്ങാതെ ഓട്ടിസമുള്ള വ്യക്തികൾക്ക് സമൂഹത്തിൽ തുല്യമായ അംഗീകാരവും അവസരങ്ങളും ഉറപ്പാക്കുകയും സാമൂഹിക ജീവിതത്തിൽ സജീവമായി പങ്കുചേരുന്നതിനും പരമാവധി സ്വതന്ത്രമായ ജീവിതം നയിക്കുന്നതിനും അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഈ മുന്നേറ്റത്തിന്റെ ലക്ഷ്യം. ഓരോ കുട്ടിയുടെയും വ്യക്തിഗതമായ കഴിവുകളും താൽപര്യങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് അവരുടെ സമഗ്രമായ വളർച്ചയ്ക്കും കഴിവുകൾ വികസിപ്പിച്ച് പ്രകടിപ്പിക്കുന്നതിനും ആവശ്യമായ പിന്തുണയും അവസരങ്ങളും ഒരുക്കുക എന്നതാണ് പദ്ധതിയുടെ കാഴ്ചപ്പാട്.

ഇവിഎം ആണ് പരിപാടിയുടെ പ്രിൻസിപ്പൽ സ്പോൺസർ. സൗത്ത് ഇന്ത്യൻ ബാങ്ക് പ്രീമിയർ പാർട്ണറായും സിഗ്നേച്ചർ ഡ്വല്ലിംഗ്സ് അസോസിയേറ്റ് പാർട്ണറായും ഗ്രാൻഡ് ഹയാത്ത് കൊച്ചി ഹോസ്പിറ്റാലിറ്റി പാർട്ണറായും ഡെക്കാത്‌ലോൺ സ്പോർട്സ് പാർട്ണറായും സഹകരിക്കുന്നു. ഇതോടൊപ്പം കമ്മ്യൂണിറ്റി പാർട്ണർമാരും നിരവധി ഗുഡ്‌വിൽ പാർട്ണർമാരും അഭ്യുദയകാംക്ഷികളും ഈ സംരംഭത്തിന് പിന്തുണയുമായി ഒത്തുചേരുന്നു.

സാന്റാ റൺ കൊച്ചി 2026ൽ പങ്കാളികളാകുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ ഈ മുന്നേറ്റത്തിന്റെ ഭാഗമാകുന്നതിനും പൊതുജനങ്ങൾക്ക് അവസരമുണ്ട്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക: www.santarunkochi.com

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img