
വിനായകചതുര്‍ഥിയോടനുബന്ധിച്ച് പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രത്യേക പൂജകൾ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ന്യൂഡൽഹി: ഇന്നു മുതൽ ഇരുസഭകളും സമ്മേളിക്കുക പുതിയ പാർലമെന്റ് മന്ദിരത്തിൽ. ഇന്ന് ഉച്ചക്ക് 1.15-ന് പുതിയ മന്ദിരത്തിലെ ഇരുസഭകളിലും പ്രത്യേകസമ്മേളനം നടക്കും. ഇന്നു രാവിലെ 11.00 മുതൽ 12.30 വരെ പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പ്രത്യേക യോഗം ചേർന്ന ശേഷം 12.35ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എംപിമാർ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പോകും. വിനായകചതുർഥിയോടനുബന്ധിച്ച് പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രത്യേക പൂജകൾ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
മേയ് 18-നാണ് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തതെങ്കിലും പ്രവർത്തനം തുടങ്ങിയിരുന്നില്ല. ഇന്ന് മോദിയുടെ നേതൃത്വത്തിൽ പാർലമെന്റിലെ ഇരു സഭകളിലെയും അംഗങ്ങൾ പടിയിറങ്ങുന്നതോടെ 1921 ൽ നിർമിച്ച പഴയ മന്ദിരം ചരിത്രത്തിന്റെ ഭാഗമാകും. പുതിയ മന്ദിരത്തിൽ അംഗങ്ങൾക്ക് ഭരണഘടനയുടെ പകർപ്പും സ്മാരകനാണയവും നൽകാനും തീരുമാനമുണ്ട്.
















