07:15am 13 November 2026
NEWS
സമൂഹ നന്മയെ കരുതിയുള്ള ഹരിത കര്‍മ്മസേനയുടെ സേവനങ്ങള്‍ വിലമതിക്കാനാവാത്ത പുണ്യ പ്രവൃത്തി: ഡോ: യൂയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത
07/03/2026  09:59 PM IST
NILA
സമൂഹ നന്മയെ കരുതിയുള്ള ഹരിത കര്‍മ്മസേനയുടെ സേവനങ്ങള്‍ വിലമതിക്കാനാവാത്ത പുണ്യ പ്രവൃത്തി: ഡോ: യൂയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത

 

ചെങ്ങന്നൂര്‍: സമൂഹ നന്മയെ കരുതിയുള്ള ഹരിതകര്‍മ്മസേനയുടെ സേവനങ്ങള്‍ വിലമതിക്കാനാവാത്ത പുണ്യ പ്രവൃത്തിയാണെന്ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ചെങ്ങന്നൂര്‍ - മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷന്‍ 
ഡോ: യൂയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത പറഞ്ഞു. ചെങ്ങന്നൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റേയും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ചെങ്ങന്നൂര്‍ - മാവേലിക്കര ഭദ്രാസന ബസ്‌കിയോമോസ് ഫെലോഷിപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ലാ ശുചിത്വ മിഷന്റെ സഹകരത്തോടെ ചെങ്ങന്നൂര്‍ നഗരസഭയിലെ ഹരിതകര്‍മ്മസേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം ഇന്നത്തെ കാലഘട്ടത്തില്‍ അനിവാര്യമാണ്. ദൈവം സൃഷ്ടിച്ച ലോകത്തെ സ്‌നേഹിക്കാതെയും പരിപാലിക്കാതെയും മുന്നോട്ട് പോകുന്നത് ദൈവ നിന്ദയാണ്. ജനങ്ങള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട കാലഘട്ടം അതിക്രമിച്ചു കഴിഞ്ഞുവെന്നും 
മെത്രാപ്പോലീത്ത
പറഞ്ഞു. ഹരിതകര്‍മ്മസേന ചാര്‍ജ് ഓഫീസറും സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ സി.നിഷയേയും 31 ഹരിതകര്‍മ്മസേനാംഗങ്ങളെയും ചടങ്ങിൽ
ആദരിക്കുകയും ഉപഹാര സമര്‍പ്പണം നടത്തുകയും ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ മനീഷ് കീഴാമഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സാലി ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ഷിബു രാജന്‍ ആമുഖപ്രസംഗം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി.കെ. അനില്‍കുമാര്‍, റ്റി. കുമാരി, മറിയാമ്മ ജോണ്‍ ഫിലിപ്പ്, അഡ്വ: ശോഭാ വര്‍ഗീസ്, കൗണ്‍സിലര്‍ റിജോ ജോണ്‍ ജോര്‍ജ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ, ഭദ്രാസന സെക്രട്ടറി റവ: തോമസ് സഖറിയ, ട്രഷറര്‍ ജോജി ചെറിയാന്‍, ബസ്‌കിയോമോസ് ഫെലോഷിപ്പ് വൈസ് പ്രസിഡന്റ് ലിറ്റി ജോസ്, സെക്രട്ടറി ജോസ്മി തോമസ്, ട്രഷറര്‍ മിനി കെ തോമസ്,ജോളി ജോണ്‍, ഷൈനി വര്‍ഗ്ഗീസ്,ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി കെ.എന്‍.സുധര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.