09:29pm 26 August 2026
NEWS
കസവ് സാംസ്കാരികസമിതിയുടെ രണ്ടാമത് കസവ് പുരസ്കാരം
25/08/2026  05:28 PM IST
NILA
കസവ് സാംസ്കാരികസമിതിയുടെ രണ്ടാമത് കസവ് പുരസ്കാരം

കാരയ്ക്കാട്. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഢണ്ട് കെ.ജയകുമാറിന്  സജി ചെറിയാൻ എം എൽ ഏ സമർപ്പിച്ചു. കല, സാഹിത്യം, സംസ്കാരം, പൊതുഭരണം, എന്നീ മേഖലകളിലെ സമഗ്ര സംഭാവനകളും മാതൃഭാഷയ്ക്കും കേരളത്തിന്റ വികസനത്തിനും നൽകിയ നിസ്തുല സേവനങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകിയത്.  20000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്  അവാർഡ്. കസവ് പ്രസിഡണ്ട്  കൃഷ്ണകുമാർ കാരയ്ക്കാട് അധ്യക്ഷനായി. സെക്രട്ട ശ്രീരാജ് കെ. സ്വാഗതം ആശംസിച്ചു. സംഘാടക സമിതി ചെയർമാൻ വി.ആർ സതീഷ് കുമാർ ആമുഖ പ്രഭാഷണം നിർവഹിച്ചു.. ജനറൽ കൺവീനർ പി.ആർ വിജയകുമാർ പ്രശസ്തി പത്രം വായിച്ചു. മുളക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജിത മനു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനു റ്റി,പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുരേഷ് കുമാർ. പി.ജി, കസവ് വനിതവിഭാഗം സെക്രട്ടറി ഷീല ജയൻ, എഴുത്തുകാരി ബിന്ദു ആർ തമ്പി, ജോയിന്റ് സെ കൂട്ടറിസുരേഷ് ബാബു വി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു.വൈസ് പ്രസിഡണ്ട് ഷജിവ് കെ. നാരായണൻ കൃതഞ്ജത പ്രകാശിപ്പിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.