12:46pm 13 November 2026
NEWS
ദോഹ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് മിഴി തുറന്നു
05/11/2025  02:00 PM IST
nila
ദോഹ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് മിഴി തുറന്നു

ദോഹ: ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ ഫോട്ടോഗ്രഫി സെന്ററിന്റെ ആഭിമുഖ്യത്തിൽ  ദോഹ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കമായി. ഉം സലാൽ ദർബ് അൽ സായിക്ക് സമീപമുള്ള ഓഡിറ്റോ റിയത്തിൽ
നടക്കുന്നഫോട്ടോഗ്രഫി ഫെസ്റ്റിവൽസാംസ്കാരിക മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ. ഘാനിം ബിൻ മുബാറക് അൽ അലി ഉദ്ഘാടനം ചെയ്തു.ഖത്തറിന്റെ പൈതൃകവും വ്യക്തിത്വവും പ്രകടിപ്പിക്കുന്ന ശക്തമായ മാധ്യമമാണ് ഫോട്ടോഗ്രഫിയെന്ന് അദ്ദേഹം വ്യക്തമാക്കി.
നവംബർ 9 ന് വരെ നടക്കുന്ന ഫെസ്റ്റിവലിൽ  എട്ട് അന്താരാഷ്ട്ര ക്യാമറ കമ്പനികൾഫെസ്റ്റിവലിൽ പങ്കെടുക്കുന്നു.
പ്രാദേശികവും അന്താരാഷ്ട്രവുമായ വിപുലമായ പങ്കാളിത്തമാണ് ഈ വർഷത്തെ പ്രത്യേകത. ദോഹ ഫോട്ടോഗ്രഫി അവാർഡിന്റെ ആറു വിഭാഗങ്ങളിലായുള്ള ജേതാക്കളെ നവംബർ 6ന്വ്യാഴാഴ്ചപ്രഖ്യാപിക്കും. കുട്ടികൾക്കും യുവാക്കൾക്കും വേണ്ടി പ്രത്യേക വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിവലിൽ 24 വ്യക്തിഗത പ്രദർശനങ്ങളും ഗ്രൂപ്പ് പ്രദർശനവുമുൾപ്പെടെ നിരവധി എക്സിബിഷനുകൾ, വർക്ക്‌ഷോപ്പുകൾ, അന്താരാഷ്ട്ര ഫോട്ടോഗ്രാഫർമാരുടെ സെമിനാറുകൾ എന്നിവയും അരങ്ങേറും. കാനൺ, നിക്കോൺ, സോണി, ഫുജിഫിലിം, ഇൻസ്റ്റാ360 തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ പങ്കെടുക്കുന്നുവെന്ന് ഖത്തർ ഫോട്ടോഗ്രഫി സെന്റർ ഡയറക്ടർ ജാസിം അഹമ്മദ് അൽ ബുവൈനൈൻപറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img