
ദോഹ : ഖത്തറിന്റെ
കടൽകാഴ്ചകൾ ആസ്വദിച്ചുള്ള പുതിയ ബോട്ട് യാത്രയ്ക്ക് തുടക്കമായി.പഴയ തുറമുഖത്തെ മിന ഡിസ്ട്രിക്റ്റിനെയും കണ്ടയ്നർ യാർഡിനെയും ബന്ധിപ്പിച്ചുകൊണ്ട് 'മിന ലിങ്ക്' എന്ന പേരിലാണ് പുതിയ ബോട്ട് സർവീസ് ആരംഭിച്ചത്. ബ്രൂക് ടൂറിസവുമായിസഹകരിച്ചാണ് പുതിയ സർവീസ് നടത്തുന്നത്.
വിനോദ സഞ്ചാരികൾക്ക് ഖത്തറിന്റപരബരാഗത
കാഴ്ചകൾ ആസ്വദിക്കാനുള്ളവ്യത്യസ്തമായഅനുഭവമാകും 'മിനലിങ്ക്'ബോട്ട് സവാരിയെന്ന്
ഓൾഡ് ദോഹ തുറമുഖം അധികൃതർ അറിയിച്ചു.
ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 10 വരെയാണ് മിന ലിങ്ക് ബോട്ട് സർവീസുകളുടെ സമയ ക്രമം.
കണ്ടെയ്നേഴ്സ് യാർഡിലെയും മിന കോർണിഷിലെയും ബ്രൂക്ക് ടൂറിസം ഓഫീസിൽ ടിക്കറ്റുകൾ ലഭിക്കും. പഴയ ദോഹ തുറമുഖത്തിന്റെ സൗന്ദര്യം ആസ്വദിച്ച് കടലിൽ യാത്ര ചെയ്യാനുള്ള മികച്ച അവസരമാണ് ഇതിലൂടെ യാത്രക്കാർക്ക് ലഭിക്കുക.
ചൂട് കൂടിയ കാലാവസ്ഥ കണക്കിലെടുത്ത് മിന മേഖലയിലേക്കുള്ള വാഹനങ്ങൾക്കുള്ള പ്രവേശന സമയം ഒക്ടോബർ വരെയായി പരിമിത പെടുത്തി യിട്ടുള്ളതിനാൽ
ദിവസവും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 9 വരെ മിനമേഖലയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കും.











