11:31pm 26 August 2026
NEWS
ചാപല്യം ഹ്രസ്വചിത്രത്തിന്റെ പ്രദർശനോദ്‌ഘാടനം നടന്നു
25/08/2026  08:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചാപല്യം  ഹ്രസ്വചിത്രത്തിന്റെ പ്രദർശനോദ്‌ഘാടനം  നടന്നു
HIGHLIGHTS

ശിവൻ വട്ടേക്കുന്നം കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിച്ച  "ചാപല്യം" എന്ന ഹൃസ്വ ചിത്രത്തിന്റെ  പ്രദർശനോദ്‌ഘാടനം തിരക്കഥാകൃത്തും സംവിധായകനുമായ ബാബു പള്ളാശ്ശേരി ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി : ഓട്ടോറിക്ഷ തൊഴിലാളിയായ ശിവൻ വട്ടേക്കുന്നം കഥ, തിരക്കഥ, സംഭാഷണം, ഗാന രചന , സംവിധാനം എന്നിവ നിർവ്വഹിച്ച്  അനുക്രിയേഷൻസ് അണിയിച്ചൊരുക്കിയ "ചാപല്യം" എന്ന ഹൃസ്വ ചിത്രത്തിന്റെ  പ്രദർശനോദ്‌ഘാടനം  ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്നു.
തിരക്കഥാകൃത്തും സംവിധായകനുമായ ബാബു പള്ളാശ്ശേരി ഉദ്‌ഘാടനം ചെയ്തു. നാടകകൃത്ത് ഷാജി കരിപ്പായി അധ്യക്ഷത വഹിച്ചു.  നാടക കൃത്തും സംവിധായകനുമായ എ ആർ രതീശൻ, കളമശ്ശേരി നഗരസഭാ കൗൺസിലറുംനന്മ ജില്ലാ സെക്രട്ടറിയുമായ പി കെ ദിനേശ്, പത്രപ്രവർത്തകനും യുവകലാസാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി ഇടപ്പള്ളി , എൻ സി സജീവൻ, ഷാജു കുളത്തുവയൽ, രാജികുമാർ പുക്കാട്ടുപടി,അക്ബർ ഇടപ്പള്ളി, ബിജി ഷാജിലാൽ, മണി  സോപാനം, ശിവൻ വട്ടേക്കുന്നം  എന്നിവർ പ്രസംഗിച്ചു. അഭിനേതാക്കളെ ചടങ്ങിൽ ആദരിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img