
ശിവൻ വട്ടേക്കുന്നം കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിച്ച "ചാപല്യം" എന്ന ഹൃസ്വ ചിത്രത്തിന്റെ പ്രദർശനോദ്‌ഘാടനം തിരക്കഥാകൃത്തും സംവിധായകനുമായ ബാബു പള്ളാശ്ശേരി ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി : ഓട്ടോറിക്ഷ തൊഴിലാളിയായ ശിവൻ വട്ടേക്കുന്നം കഥ, തിരക്കഥ, സംഭാഷണം, ഗാന രചന , സംവിധാനം എന്നിവ നിർവ്വഹിച്ച് അനുക്രിയേഷൻസ് അണിയിച്ചൊരുക്കിയ "ചാപല്യം" എന്ന ഹൃസ്വ ചിത്രത്തിന്റെ പ്രദർശനോദ്‌ഘാടനം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്നു.
തിരക്കഥാകൃത്തും സംവിധായകനുമായ ബാബു പള്ളാശ്ശേരി ഉദ്‌ഘാടനം ചെയ്തു. നാടകകൃത്ത് ഷാജി കരിപ്പായി അധ്യക്ഷത വഹിച്ചു. നാടക കൃത്തും സംവിധായകനുമായ എ ആർ രതീശൻ, കളമശ്ശേരി നഗരസഭാ കൗൺസിലറുംനന്മ ജില്ലാ സെക്രട്ടറിയുമായ പി കെ ദിനേശ്, പത്രപ്രവർത്തകനും യുവകലാസാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി ഇടപ്പള്ളി , എൻ സി സജീവൻ, ഷാജു കുളത്തുവയൽ, രാജികുമാർ പുക്കാട്ടുപടി,അക്ബർ ഇടപ്പള്ളി, ബിജി ഷാജിലാൽ, മണി സോപാനം, ശിവൻ വട്ടേക്കുന്നം എന്നിവർ പ്രസംഗിച്ചു. അഭിനേതാക്കളെ ചടങ്ങിൽ ആദരിച്ചു.
Photo Courtesy - Google










