
വെണ്മണി: വെണ്മണി മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളിന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സ് മാർത്തോമ്മാ സഭ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ആശിർവദിച്ചു.
പി. ടി. എ പ്രസിഡൻറ് കെ. ജി ജോൺ അധ്യക്ഷനായ സമ്മേളനത്തിൽ വച്ച് മാവേലിക്കര പാർലമെൻറ് അംഗം കൊടിക്കുന്നിൽ സുരേഷ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുധാമണി, വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെബിൻ പി. വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം വിശ്വനാഥൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. വിവേക് , മാനേജ്മെൻറ് പ്രതിനിധി അഡ്വ. എബി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രശ്മി കുമാരി, ഭദ്രാസന ട്രഷറർ ജോജി ചെറിയാൻ, പ്രിൻസിപ്പൽ ഷീബ ഉമ്മൻ, ഹെഡ്മാസ്റ്റർ സജി അലക്സ്, ബി. ഡി. ഒ ദിൽഷാദ്, സ്റ്റാഫ് സെക്രട്ടറിമാരായ ജോൺ കെ മാത്യു, ഫിലിപ്പ് ടി, റോബി ജേക്കബ് വർക്കി, ആഷിക് വി. ഷാജു, മിന്റോ എൽസ വർഗീസ് എന്നിവർ പ്രസംഗിച്ചു











