
ദോഹ: ഈദ് ഉൽ ഫിത്ർ ആഘോഷവേളകളുടെ ഭാഗമായി ഇന്ത്യൻ കൾച്ചെറൽ സെന്റർ അശോകാ ഹാളിലാണ് സംസ്കൃതി ഖത്തർ ഒരുക്കിയ ഇദ് മുബാറക് ലൈവ് മ്യൂസിക്കൽ ഡാൻസ് സ്റ്റേജ് ഷോ അരങ്ങേറിയത്. ദോഹയിലെ പ്രശസ്തരായ 13ഓളം ഗായിക ഗായകരാണ് മലയാളികൾ നെഞ്ചെറ്റിയ മാപ്പിളപ്പാട്ടിശലുകൾക്കൊപ്പം തമിൾ മലയാളസിനിമ ഗാനങ്ങളുടെ ശ്രവ്യ വിരുന്നൊരുക്കിയത്. വടക്കൻ മലബാറിലെ പഴയകാല മുസ്ലിംതറവാട്ടിലെ റമദാൻ ചെറിയ പെരുനാൾ ആഘോഷപെരുമായിലാണ് ഇദ് മുബാറക് സ്റ്റേജ് ഷോ കടന്ന് പോകുന്നത്. ഇശലുകളുടെ താളങ്ങൾക്കൊപ്പം ഒപ്പന, സൂഫി,ഖവാലി നൃത്യങ്ങൾ, സിനിമാറ്റിക് ഡാൻസുകളുംമായി മൂന്നു മണിക്കൂർ കാണിക്കൾക്ക് വേറിട്ട ദൃശ്യവിരുന്നൊരുക്കിയ ഇദ് മുബാറക് ഷോ ഫൈസൽഅരിക്കാട്ടിലാണ് സംവിധാനം ചെയ്തത്. ചെറിയ കുട്ടികളടക്കം എഴുപതോളം കലാകാരൻമാരും കലാകാരികളുമാണ് ഒരു മാസത്തെ പരിശീലന മികവിൽ വിവിധ നൃത്യഇനങ്ങളിലായി അരങ്ങിൽ എത്തിയത്. ആതിര അരുൺലാൽ, പ്രവീഷ്, ആതിര സൂരജ് എന്നിവരാണ് നൃത്യസംവിധാനങ്ങൾ ചെയ്തത്. സാങ്കേതിക സഹായം സുരേഷ്പണിക്കർ,അതുൽ, പ്രശാന്ത് ബാബുവും, ചമയം അശ്വനി രഞ്ചിത്,വിഷ്വൽ സൗണ്ട് എഡിറ്റിങ് ഷമീൽ,രാഹുൽ കല്ലുങ്കൽ എന്നിവരാണ് നിർവഹിച്ചത്. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം,കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ സുധീർ എളന്തോളി, സംസ്കൃതി നജ്മ യൂണിറ്റ് പ്രസിഡന്റ് തോമസ് കുര്യൻ,സെക്രട്ടറി അനിൽ, പ്രോഗ്രാം കൺവീനർ സിനു തോമസ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ഷിമ,അർച്ചന, സിനി,ജെസ്മി രവിമണിയൂർ,അരുൺ ലാൽ, മിജു, ഗഫൂർ, ഷിനൂപ്, അതുൽ, മൈക്കിൾ,രാജേഷ്, രാഹുൽ,എന്നിവർ പരിപാടികൾക്ക് നേതിർത്വം നൽകി.











