
സെപ്.10 ന് എറണാകുളത്ത് നടക്കുന്ന ഹുബ്ബുറസൂൽ കോൺഫറൻസിൽ ഉയർത്താനുള്ള പതാക കേരളമുസ്ലീം ജമാഅത്ത് ജില്ലാ നേതാക്കൾക്ക് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കൈമാറുന്നു.
കൊച്ചി:- "തിരുവസന്തം1500" എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇരുപതാമത് ഹുബ്ബുറസൂൽ കോൺഫറൻസിൽ ഉയർത്താനുള്ള പതാക സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ബദറുസാദാത്ത് സയ്യിദ് ഇബ്റാഹിം ഖലീൽ ബുഖാരി എന്നിവർ ചേർന്ന് ശൈഖുനാ കുണ്ടൂർ ഉസ്താദിന്റെ ഉറൂസ് സമാപന വേദിയിൽ വെച്ച് കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ല കമ്മറ്റി അംഗങ്ങൾക്ക് കൈമാറി. പതിനായിരങ്ങൾ പങ്കെടുക്കുന്ന ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ പ്രവാചക പ്രകീർത്തന സംഗമത്തിന് ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. സമ്മേളന പ്രചരണത്തിൻ്റെ ഭാഗമായി ഉമറാ സംഗമം, പ്രൊഫഷണൽ മീറ്റ്, ഉലമ സംഗമം എന്നിവ പ്രൗഢമായി സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന നേതൃത്വം കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, മർകസ് നോളേജ് സിറ്റി സി.ഇ.ഒ അബ്ദുസ്സലാം, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ : കെ.കെ.എൻ. കുറുപ്പ്, അഡ്വ. ടി.പി.എം. ഇബ്റാഹീംഖാൻ, അഡ്വ. കെ.എ. ഹസ്സൻ എന്നിവർ നേതൃത്വം നൽകി.
ഹുബ്ബുറസൂൽ വിളംബരപ്പെടുത്തിക്കൊണ്ട് ആലുവ നഗരത്തിൽ നടന്ന ജില്ലാ നബിദിന റാലിയിൽ യൂണിറ്റ് തലം വരെയുള്ള ആയിരകണക്കിന് പ്രവർത്തകർ അണിനിരന്നു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് വി.എച്ച്. അലിദാരിമിയുടെ അധ്യക്ഷതയിൽ ആലുവ കെ.എസ്.ആർ.ട്ടി. സി സ്റ്റാൻ്റിനു മുമ്പിൽ നടന്ന സമാപന സംഗമത്തിൽ കോട്ടയം നാസറുദ്ധീൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. അടുത്ത ദിവസങ്ങളിലായി സ്റ്റുഡൻസ് മീറ്റ്, സൗഹൃദ സായാഹ്നം, വളണ്ടിയേഴ്സ് സംഗമം, ഗ്രാൻഡ് മൗലിദ് എന്നിവ സംഘടിപ്പിക്കും. ജില്ലയിലെ പ്രാസ്ഥാനിക നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ യൂണിറ്റ് പര്യടനം "ദിൽസേ ദിലോം തക് " ലൂടെ ജില്ലയിലെ അഞ്ഞൂറോളം വരുന്ന മഹല്ല് സാരഥികളടക്കമുള്ള ആയിരകണക്കിന് പ്രവാചക സ്നേഹി കളിലേക്ക് സമ്മേളന സന്ദേശം കൈമാറി. സെപ്റ്റംബർ ഒന്നു മുതൽ എട്ട് വരെ വാഹന പ്രചരണ യാത്ര "ഇഷ്ഖെ സഫർ" ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലൂടെയും സഞ്ചരിച്ച് സർക്കിൾ കേന്ദ്രങ്ങളിൽ പ്രവർത്തകർ ജാഥയെ സ്വീകരിക്കുകയും ഹുബ്ബു റസൂൽ കോൺഫറൻസിൻ്റെ സന്ദേശം ജനങ്ങളിലേക്ക് കൈമാറും.
സെപ്റ്റംബർ 10 ബുധനാഴ്ച്ച വൈകിട്ട് മൂന്നുമണി മുതൽ ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ നടക്കുന്ന ശറഫുൽ അനാം മൗലിദ് സദസ്സിന് വിദേശ രാജ്യങ്ങളിലെ പ്രമുഖരായ പ്രവാചക പ്രകീർത്തന സംഘങ്ങൾ നേതൃത്വം നൽകും. സുൽത്വാനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇരുപതാമത് ഹുബ്ബുറസൂൽ പ്രഭാഷണം നടക്കുന്ന വേദിയിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്റാഹിം ഖലീൽ ബുഖാരി, സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ഷിഹാബുദീൻ അഹ്ദൽ മുത്തന്നൂർ, സയ്യിദ് ഫള്ൽ തങ്ങൾ വാടാനപ്പള്ളി, സയ്യിദ് ത്വാഹ തങ്ങൾ കുറ്റ്യാടി, സയ്യിദ് പി.എം.എസ് തങ്ങൾ വടുതല, സയ്യിദ് അഹ്മദുൽ ബദവി തങ്ങൾ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഹൈദ്രോസ് മുസ്ലിയാർ കൊല്ലം, മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ്. വൈ.എസ്. സംസ്ഥാന പ്രസിഡൻ്റ് ഡോക്ടർ മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, പി.എസ്.കെ. മൊയ്തു ബാഖവി മാടവന, താഴപ്ര മുഹിയുദ്ധീൻ കുട്ടി മുസ്ലിയാർ, ഐ.എം.കെ. ഫൈസി, ത്വാഹാ മുസ്ലിയാർ കായംകുളം, ഇസ്സുദ്ധീൻ സഖാഫി കൊല്ലം, വിഴിഞ്ഞം അബ്ദുറഹ്മാൻ സഖാഫി, എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ലാ സഖാഫി എളമരം, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അഹ്മദ് മുനീർ അഹ്ദൽ തങ്ങൾ തുടങ്ങിയ പ്രമുഖ സാദാതീങ്ങളും പണ്ഡിതന്മാരും ജനപ്രതിനിധികളും പങ്കെടുക്കും.
Photo Courtesy - Google








