NEWS
സംസ്കൃതിയുടെ വേരുകൾ പ്രകാശനം ചെയ്തു
27/06/2026 09:35 PM IST
nila

ചെങ്ങന്നൂർ: എം.എസ് രാമചന്ദ്രപ്പണിക്ക bvരും ഡോ. കീർത്തി വിദ്യാസാഗറും രചിച്ച സംസ്കൃതിയുടെ വേരുകൾ എന്ന ചരിത്ര ഗ്രന്ഥം ഡോ.പൂജപ്പുര കൃഷ്ണൻ നായർ ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിക്ക് നൽകി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്തു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ബി. റാം പുസ്തക പരിചയം നടത്തി. ചടങ്ങിൽ എം. എസ് രാമചന്ദ്ര പണിക്കരുടെ സഹോദരൻ എം.എസ് രാജപ്പണിക്കരെ പൂജപ്പുര കൃഷ്ണൻ നായർ ആദരിക്കുകയും ചെയ്തു. മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗം അനീഷ് മുളക്കുഴ, അഡ്വ. ബി.ഹരികുമാർ ഡോ. അഞ്ജന അയ്യപ്പൻ, ഡോ. രമ്യ ബി.ആർ, ഡോ. കീർത്തി വിദ്യാസാഗർ, ബിന്നി സാഹിതി എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











