02:20am 07 July 2026
NEWS
മനുഷ്യവിഭവശേഷി വികസനത്തിൽ വിദ്യാഭ്യാസ മേഖലയുടെ പങ്ക് നിർണായകം: ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി
06/07/2026  07:49 PM IST
nila
മനുഷ്യവിഭവശേഷി വികസനത്തിൽ വിദ്യാഭ്യാസ മേഖലയുടെ പങ്ക് നിർണായകം: ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി

 


​ദോഹ: ഖത്തറിന്റെ സമഗ്ര പുരോഗതിയിലും വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ നിർമ്മിതിയിലും വിദ്യാഭ്യാസ മേഖല വഹിക്കുന്ന പങ്കിനെക്കുറിച്ച് വ്യക്തമാക്കി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അണ്ടർസെക്രട്ടറി ഹെഡ് ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി. നാഷണൽ പ്ലാനിംഗ് കൗൺസിൽ (NPC) പുറത്തിറക്കുന്ന 'പോഡ്‌കാസ്റ്റ് അൽതൻമിയ'യുടെ (ഡെവലപ്‌മെന്റ് പോഡ്‌കാസ്റ്റ്) മൂന്നാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
​ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം (Third National Development Strategy) എന്നിവയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ മന്ത്രാലയത്തിന്റെ പങ്ക് അദ്ദേഹം വിശദീകരിച്ചു.
ഖത്തറിന്റെ വികസന മുന്നേറ്റങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ എത്തിക്കുന്നതിനായി നാഷണൽ പ്ലാനിംഗ് കൗൺസിൽ ഒരുക്കുന്ന പ്രധാന വേദിയാണ് 'പോഡ്‌കാസ്റ്റ് അൽതൻമിയ'. വിവിധ മന്ത്രാലയങ്ങളിലെ അണ്ടർസെക്രട്ടറിമാർ, ചീഫ് എക്സിക്യൂട്ടീവുകൾ തുടങ്ങിയ പ്രമുഖ ഭരണകർത്താക്കൾ പങ്കെടുക്കുന്ന ഈ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡ് നാഷണൽ പ്ലാനിംഗ് കൗൺസിലിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img