01:42pm 13 November 2026
NEWS
സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിൽ കായികമേഖല യുടെ പങ്ക്: ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഫോറം സംവാദം
15/01/2026  01:38 PM IST
nila
സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിൽ കായികമേഖല യുടെ പങ്ക്: ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഫോറം സംവാദം

ദോഹ: മൂന്നാമത് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഫോറത്തിൽ നടന്ന പാനൽ ചർച്ചയിൽ, സമൂഹ ഐക്യം ശക്തിപ്പെടുത്താനും വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രചോദിപ്പിക്കാനും കായിക രംഗം ശക്തമായി പ്രവർത്തിക്കുന്നതായി വിലയിരുത്തി.കായിക രംഗത്തെ സഹകരണം,ടീം വർക്ക് തുടങ്ങിയ മൂല്യങ്ങൾ സമൂഹത്തിൽ ആഴത്തിൽ വേരുറ പ്പിക്കുന്നതോടൊപ്പം വിവിധ സമൂഹവിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന ശക്തമായ ഉപാധിയു മാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. സർക്കാർ ആശയവിനിമയം കായികത്തിന്റെ സാമൂഹിക-മാനവികm വശങ്ങൾ മുന്നോട്ട് വെക്കുന്നതിലും പൗര പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ പൊതുജനങ്ങളിലെത്തിക്കുന്നതിലും നിർണായകമാണെന്നതിലുംപങ്കാളികൾഅഭിപ്രായ പെട്ടു.രാജ്യത്തെ വിവിധ കായിക ഫെഡറേഷനുകളുടെ മേൽനോട്ടത്തിലൂടെ ഖത്തറിലെ കായിക പരിപാടികളുടെ സംഘാടനത്തിലും നടത്തിപ്പിലും കമ്മിറ്റിക്ക് നിർണായക പങ്കുണ്ടെന്ന് വ്യക്തമാക്കി. നിലവിലെ കായിക കലണ്ടറിൽ വർഷം മുഴുവൻ 83 കായിക മത്സരങ്ങൾ ഉൾപ്പെട്ടിരിക്കുന്നതായി
ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ സ്പോർട്സ് സെക്ടർ ഡയറക്ടർ ശൈഖ് ഖലീഫ ബിൻ ഖാലിദ് അൽ താനിപറഞ്ഞു.വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപിത ആശയവിനിമയമാണ് അന്താരാഷ്ട്ര ടൂർണമെന്റുകളുടെ വിജയത്തിന് അടിസ്ഥാനം എന്നും ഇത് രാജ്യത്തിന്റെ ആഗോള പ്രതിഛായ മെച്ചപ്പെടുത്തുന്നതായി ഫുട്ബോൾ ഇവന്റ്സിന്റെ ലോക്കൽ ഓർഗനൈസിങ് കമ്മിറ്റിയുടെ സിഇഒ ജാസിം അബ്ദുലഅസീസ് അൽ ജാസിംപറഞ്ഞു.ദോഹ മാരത്തോൺ സമൂഹകായിക പരിപാടികളുടെ മികച്ച മാതൃകയാണെന്ന് ചൂണ്ടിക്കാട്ടി. ഈ വർഷം 160-ലധികം രാജ്യങ്ങളിൽ നിന്നായി 20,000ത്തിലധികം പേർ മാരത്തോണിൽ പങ്കെടുത്തതായുംഉരീദു മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ് സീനിയർ ഡയറക്ടർ സബാഹ് റബിയ അൽ കുവാരിപറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img