12:54pm 11 November 2026
NEWS
'അൽ സർഫിന്റെ' ഉദയം ഖത്തറിൽ തണുപ്പ് വിളിക്കുന്നു
04/10/2025  05:46 PM IST
nila
അൽ സർഫിന്റെ ഉദയം  ഖത്തറിൽ തണുപ്പ് വിളിക്കുന്നു

 

ദോഹ: ഖത്തറിൽ ചൂട് കാലാവസ്ഥ ക്രമേണ ശമിക്കാനിരിക്കെ, സുഹൈൽ നക്ഷത്രപരമ്പരയിലെ അവസാന നക്ഷത്രമായ അൽ സർഫ് ഇന്ന് രാത്രി ഉദിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു.

 ‘അൽ സർഫ്’ 

നക്ഷത്രത്തിന്റെ ഉദയം കാലാവസ്ഥയിൽ മാറ്റം ആരംഭിക്കുന്നതിന്റെ അടയാളം എന്ന നിലയിലാണ് കാണപ്പെടുന്നത്.
13 ദിവസത്തേക്ക് അൽ സർഫ് ആകാശത്ത് ദൃശ്യമാകും. പരമ്പരാഗത അറബ്ജ്യോതിശാസ്ത്രപ്രകാരം, ഈ നക്ഷത്രത്തിന്റെ ഉദയത്തോടെ ചൂട് കുറയുകയും കാലാവസ്ഥ മിതമാവുകയും ചെയ്യുന്ന ഘട്ടം തുടങ്ങും.‘അൽ സർഫ്’ എന്ന പേര് അറബിയിൽ “ഒളിയുന്നവൻ” എന്നർത്ഥം വരുന്നതാണ്. ചൂട് കൂടുമ്പോൾ ഈ നക്ഷത്രം അപ്രത്യക്ഷമാകുന്നതാണ് 
 ആ പേര് ലഭിച്ചത്
 ഈ കാലയളവിൽ ഈർപ്പം കുറയുകയും, ചില ദിവസങ്ങളിൽ മേഘാവൃതമായ ആകാശം പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ടെന്ന്ഖത്തർ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.പകൽ സമയത്ത് താപനില കുറയുന്നതോടെ തണുത്ത കാറ്റ് അനുഭവപ്പെടും. രാത്രികാലങ്ങളിൽ താപനില കൂടുതൽ താഴുകയും, സാധാരണയേക്കാൾ മിതമായ കാലാവസ്ഥ നിലനിൽക്കുമെന്നും അധികൃതർ അറിയിച്ചു.
കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് പോലെ, ഈ ഘട്ടം ഖത്തറിലെ ശീതകാലത്തിലേക്ക് മാറുന്ന തുടക്കം ആണെന്നും, അടുത്ത ആഴ്ചകളിൽ താപനിലയിൽ വ്യക്തമായ ഇടിവ് അനുഭവപ്പെടുമെന്നുമാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img