
ഫ്‌ളവേഴ്സ് ടി. വി. യുടെ ടോപ് സിംഗർ എന്ന പ്രോഗ്രാമിൽ പങ്കെടുത്തുകൊണ്ടിരുന്ന ജിദ എന്ന കൊച്ചു ഗായികയോട് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ചോദിച്ചു.... എന്തൊക്കെയുണ്ട് ജിദ വിശേഷം....?
ഒരു ചെറിയ വിശേഷം ഉണ്ടെന്നായിരുന്നു ജിദയുടെ മറുപടി. ആ വിശേഷം ജിദ എല്ലാവരോടുമായി പറഞ്ഞു. " ഒരു സിനിമയിൽ പാടാൻ കഴിഞ്ഞു... "
ഏത് സിനിമയിൽ...., ആരുടെ പാട്ട്.... എന്നെല്ലാമുള്ള ചോദ്യം വന്നപ്പോൾ ജിദ അത് വിശദീകരിച്ചു..
"ഉദയം കാത്ത് " എന്നാണ് സിനിമ യുടെ പേര്. സംവിധായകൻ പദ്മ കൃഷ്ണൻ അയ്യർ.. നിർമ്മാതാവ് ജോസ് കുടിലിൽ. ഗാനം എഴുതിയത് ക്ഷേമ കെ. തോമസ്, സംഗീതം നൽകിയിരിക്കുന്നത് സി. രാജി.
അത് കേട്ടപ്പോൾ എം. ജയചന്ദ്രനും മറ്റ് ജഡ്ജസ് ആയ മധു ബാലകൃഷ്ണനും ആര്യ ദയാലും പറഞ്ഞു....
" ഞങ്ങളുടെ മുന്നിൽ നിൽക്കുന്നത് ഒരു പ്ലേ ബാക്ക് സിംഗർ ആണല്ലേ....കൺഗ്രാജുലേഷൻസ്..... "
ജിദക്കു ചിരിയായി. ഈ പുതിയ അവസരത്തെപ്പറ്റി ജയചന്ദ്രൻ പറഞ്ഞു...
" നമുക്ക് കിട്ടുന്ന ഏതൊരു അവസരവും ചെറുതല്ല കേട്ടോ.. 160 സിനിമ ഞാൻ ചെയ്തു. ഇനി പുതിയ ഒരു സിനിമ വരുമ്പോഴും ആ അവസരവും വളരെ വലുത് തന്നെയാണ്. "
ജിദയുടെ മുഖത്ത് സന്തോഷചിരി വിടർന്നു.
ജിദ പാടിയ ആ പാട്ടും "ഉദയം കാത്ത് "എന്ന സിനിമ യും ഹിറ്റാകട്ടെയെന്നു മൂവരും ആശംസിച്ചു.
ആറ് വയസുള്ളപ്പോൾ മുതൽ ജിദ സംഗീതം പഠിച്ചു തുടങ്ങിയിരുന്നു. ആദ്യ ഗുരു രാജൻ മാസ്റ്റർ. ഇപ്പോൾ എറണാകുളത്ത് വിജേഷ് ഗോപാൽ സാറിന്റെ ശിഷ്യയായി സംഗീതം അഭ്യസിച്ചു വരികയാണെന്ന് ജിദ പറഞ്ഞു.
ഫൈസൽ... ജഷീറ ഫൈസൽ ദമ്പതികളുടെ മകളായ ജിദ എറണാകുളം മോറക്കാല സെൻറ് മേരിസ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
Photo Courtesy - Google










