09:21pm 10 November 2026
NEWS
കേന്ദ്ര പെൻഷൻകാരുടെ അവകാശങ്ങൾ സംരക്ഷിക്കണം
08/06/2025  08:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേന്ദ്ര പെൻഷൻകാരുടെ അവകാശങ്ങൾ സംരക്ഷിക്കണം
HIGHLIGHTS

എസ്.എൻ.പി. ഡബ്ല്യൂ.എ ജില്ലാ സമ്മേളനം ദേശീയ അധ്യക്ഷൻ കെ.ഡി. സെബാസ്റ്റ്യൻ  ഉദ്ഘാടനം ചെയ്യുന്നു. എ.എൻ.സാബു,ജോർജ് വറുഗീസ്,   കെ.വി.ജാസ് പ്രകാശ്, പി.കെ. കമലാസനൻ, എം. കനകദാസ്, ടി. സി.ബേബി, മോണിക്ക എസ്‌മി,  റോയ് മാത്യു  മണപ്പള്ളിൽ,  എന്നിവർ വേദിയിൽ

കൊച്ചി: കേന്ദ്ര സർക്കാർ മേഖലയിലെ പെൻഷൻകാരുടെ അവകാശങ്ങൾക്ക് കടിഞ്ഞാണിടുവാനുള്ള സർക്കാർ നീക്കങ്ങൾക്കെതിരെ ശക്തമായ  പ്രതിഷേധങ്ങൾ തുടരുമെന്ന്  വാർത്താ  വിനിമയ വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ സംഘടനയായ സഞ്ചാർ നിഗം പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ  പ്രഖ്യാപിച്ചു.കാലാകാലങ്ങളായി വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നും  വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ പലതും  നിഷേധിക്കുന്ന നിയമങ്ങൾ കൊണ്ടുവരുന്നത്  മുതിർന്ന പൗരന്മാരോട് ചെയ്യുന്ന ദ്രോഹമാണെന്നു കൊച്ചിയിൽ നടന്ന അസോസിയേഷൻ ജില്ലാ സമ്മേളനം വിലയിരുത്തി.പാലാരിവട്ടംവൈ.എം.സി.എ യിൽ നടന്ന സമ്മേളനം എസ്.എൻ.പി. ഡബ്ല്യൂ.എ ദേശീയ അധ്യക്ഷൻ കെ.ഡി. സെബാസ്റ്റ്യൻ  ഉദ്ഘാടനം ചെയ്തു. പി.കെ. കമലാസനൻ, ജോർജ് വറുഗീസ്, എം. കനകദാസ്, എ.എൻ.സാബു, കെ.വി.ജാസ് പ്രകാശ്, റോയ് മാത്യു  മണപ്പള്ളിൽ, ടി. സി.ബേബി, മോണിക്ക എസ്‌മി തുടങ്ങിയവർ പ്രസംഗിച്ചു. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img