
എസ്.എൻ.പി. ഡബ്ല്യൂ.എ ജില്ലാ സമ്മേളനം ദേശീയ അധ്യക്ഷൻ കെ.ഡി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു. എ.എൻ.സാബു,ജോർജ് വറുഗീസ്, കെ.വി.ജാസ് പ്രകാശ്, പി.കെ. കമലാസനൻ, എം. കനകദാസ്, ടി. സി.ബേബി, മോണിക്ക എസ്മി, റോയ് മാത്യു മണപ്പള്ളിൽ, എന്നിവർ വേദിയിൽ
കൊച്ചി: കേന്ദ്ര സർക്കാർ മേഖലയിലെ പെൻഷൻകാരുടെ അവകാശങ്ങൾക്ക് കടിഞ്ഞാണിടുവാനുള്ള സർക്കാർ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ തുടരുമെന്ന് വാർത്താ വിനിമയ വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ സംഘടനയായ സഞ്ചാർ നിഗം പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രഖ്യാപിച്ചു.കാലാകാലങ്ങളായി വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ പലതും നിഷേധിക്കുന്ന നിയമങ്ങൾ കൊണ്ടുവരുന്നത് മുതിർന്ന പൗരന്മാരോട് ചെയ്യുന്ന ദ്രോഹമാണെന്നു കൊച്ചിയിൽ നടന്ന അസോസിയേഷൻ ജില്ലാ സമ്മേളനം വിലയിരുത്തി.പാലാരിവട്ടംവൈ.എം.സി.എ യിൽ നടന്ന സമ്മേളനം എസ്.എൻ.പി. ഡബ്ല്യൂ.എ ദേശീയ അധ്യക്ഷൻ കെ.ഡി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പി.കെ. കമലാസനൻ, ജോർജ് വറുഗീസ്, എം. കനകദാസ്, എ.എൻ.സാബു, കെ.വി.ജാസ് പ്രകാശ്, റോയ് മാത്യു മണപ്പള്ളിൽ, ടി. സി.ബേബി, മോണിക്ക എസ്മി തുടങ്ങിയവർ പ്രസംഗിച്ചു.








