02:38pm 11 November 2026
NEWS
പാലസ്തീൻ രാഷ്ട്ര അവകാശത്തിന് ലോകത്തിൻ്റെ പിന്തുണ ഉണ്ടാകണം: ഇസ്കഫ്
13/10/2025  10:29 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പാലസ്തീൻ രാഷ്ട്ര അവകാശത്തിന് ലോകത്തിൻ്റെ പിന്തുണ ഉണ്ടാകണം:  ഇസ്കഫ്
HIGHLIGHTS

ഇസ്കഫ് ദേശീയ കൗൺസിൽ യോഗം ജനറൽ സെക്രട്ടറി ബിജയ് കുമാർ പടിഹാരി ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: പാലസ്തീൻ രാഷ്ട്ര അവകാശത്തിന് ലോകത്തിൻ്റെ പിന്തുണയുണ്ടാകണമെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട് ഷിപ്പ് (ഇസ്കഫ്) ദേശീയ കൗൺസിൽ യോഗം അഭ്യർത്ഥിച്ചു.
ലോക രാഷ്ട്രീയ സാഹചര്യങ്ങൾ ദിനം പ്രതി ഗുരുതരമായിക്കൊണ്ടിരിക്കുന്നു.  പ്രത്യേകിച്ച് മധ്യപൂർവേഷ്യയിൽ നടക്കുന്ന സംഘർഷങ്ങൾ മനുഷ്യാവകാശങ്ങളെയും അന്താരാഷ്ട്ര നിയമ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ‍ഈ പശ്ചാത്തലത്തിൽ, പാലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും സ്വാഭിമാനത്തിനും വേണ്ടിയുള്ള ചരിത്രപരമായ ആവശ്യം വീണ്ടും പ്രകാശിതമാകുന്നു.
പാലസ്തീൻ ജനതക്ക് എതിരെ വർഷങ്ങളായി തുടരുന്ന അധിനിവേശവും എല്ലാ പരിധികളും കടന്നുള്ള ആക്രമണവും കൂട്ടക്കൊലകളും ലോകമാനവികതയുടെ ആത്മാവിന് നേരെയുള്ള വെല്ലുവിളിയാണ്. ജനങ്ങളുടെ ജീവിതാവകാശം, ആരോഗ്യാവകാശം, സ്വതന്ത്ര സഞ്ചാരാവകാശം എന്നിവക്ക്‌ മേൽ നടക്കുന്ന‌ നിരന്തരം നീണ്ടുനിൽക്കുന്ന അതിക്രമങ്ങൾ ക്ഷമിക്കാനാവാത്തതാണ്.
 ഒരു സ്വതന്ത്രവും ഭൂമിശാസ്ത്രപരമായി തുടർച്ചയുള്ളതുമായ സ്വയംഭരണ പാലസ്തീൻ രാഷ്ട്രത്തിന്റെ രൂപീകരണമാണ് സ്ഥിര സമാധാനത്തിന്‍റെ ഏക ഭദ്രമായ മാർഗമെന്നും പ്രമേയത്തിലൂടെ യോഗം അഭിപ്രായപ്പെട്ടു.
ആവിഷ്കാര സ്വാതന്ത്ര്യവും പൗരാവകാശങ്ങളും വിശ്വാസത്തിൻ്റെയും വർഗീയതയുടെയും പേരിൽ ഭരണകൂടം  നിഷേധിക്കപ്പെടുകയും നിയന്ത്രിക്കുകയും
ചെയ്യുന്ന വെല്ലുവിളികളെ അതിജീവിക്കാൻ മാനവികതയുടയും സൗഹാർദ്ദത്തിൻ്റെയും സാംസ്കാരിക ബദൽ ഉയർത്തിക്കൊണ്ടുവരാൻ ഇസ്കഫ് സജീവമായി മുന്നിട്ടിറങ്ങുമെന്നും യോഗം തീരുമാനിച്ചു. 
കടപ്പാക്കട സ്പോർട്സ് കൗൺസിൽ ഹാളിൽ ചേർന്ന ദേശീയ കൗൺസിൽ യോഗം ജനറൽ സെക്രട്ടറി ബിജയ് കുമാർ പടിഹാരി  ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഭാനുദേബ് ദത്ത അധ്യക്ഷത വഹിച്ചു. പ്രസീഡിയം മെമ്പർമാരായ
 ജസ്റ്റീസ് കെ ബാലകൃഷ്ണൻ നായർ,
എസ്  രാധാകൃഷ്ണൻ ,സംസ്ഥാന ചെയർമാൻ മുല്ലക്കര രത്നാകരൻ ,സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പ്രശാന്ത് രാജൻ, ഡോ പി ജി രവീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.
പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന പൊതു ചർച്ചയിൽ രാജശേഖർ ,ജാനകി പല്ലവ് മൊഹന്ത , സജ്ജയ് ദാസ് , പ്രിൻസ് മാത്യു , സാരിഫ് റബാനി , പ്രഭാകർ റാവു , എസ് രാധാകൃഷ്ണൻ , ഹരി പാണ്ഡേ  എന്നിവർ പങ്കെടുത്തു. വിവിധ സെഷനുകളിൽ കേരളത്തിൽ നിന്നും ഷാജി ബത്തേരി , ബി സുധാകരൻ നായർ , ഇ സി സതീശൻ , ഷാജി ഇടപ്പള്ളി , എസ് ഹസ്സൻ , എ പി ഷാജി എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img