
M.A Joseph,P.V. Xavier,Mahesh.S,Adv. Minimol.V.K,Dr.P.V. Thomas,Dr.P.V.Louis
കൊച്ചി: മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പുതിയ ഫിസിയോതെറാപ്പി കേന്ദ്രമായ റിവൈവ (REVIVA) Physiotherapy rehabilitation Centreന്റെ ഉദ്ഘാടനം 2026 ജൂൺ 26-ന് നടന്നു. കൊച്ചി മേയർ അഡ്വ. മിനിമോൾ വി. കെ. ഉദ്ഘാടനം നിര്‍വഹിച്ചു.
ആധുനിക ചികിത്സാ സൗകര്യങ്ങളും വിദഗ്ധ ഫിസിയോതെറാപ്പിസ്റ്റുമാരുടെ സേവനവും ഉൾക്കൊള്ളുന്ന റിവൈവ, ഓർത്തോപീഡിക്, ന്യൂറോളജിക്കൽ, സ്പോർട്സ് പരിക്കുകൾ, പോസ്റ്റ്-ഓപ്പറേറ്റീവ് റീഹാബിലിറ്റേഷൻ തുടങ്ങിയ മേഖലകളിൽ സമഗ്രമായ ഫിസിയോതെറാപ്പി സേവനങ്ങൾ ലഭ്യമാക്കും.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പാക്കുന്ന ഈ കേന്ദ്രം രോഗികളുടെ വേഗത്തിലുള്ള രോഗമുക്തിക്കും ശാരീരികക്ഷമത വീണ്ടെടുക്കുന്നതിനും സഹായകമായ നൂതന ചികിത്സാ രീതികളും വ്യക്തിഗത പരിചരണവും നൽകും.
ഉദ്ഘാടന ചടങ്ങിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. P.V.Louis,Dr.P.V Thomas ,P.V Xavier, ആരോഗ്യരംഗത്തെ പ്രമുഖർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക മേഖലയിലെ വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു.
Photo Courtesy - Google








