കൊച്ചി : എറണാകുളം റവന്യൂ ജില്ലാ കായിക മേളക്ക് നാളെ തിരി തെളിയും. ഒരുക്കങ്ങൾ പൂർത്തിയായി. കായിക മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും ഓഫിഷ്യൽസിനും ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. എറണാകുളം എസ്. ആർ. വി.സ്കൂളിൽ പ്രത്യേകം കൗണ്ടരുകൾ ഒരുക്കി. മേളയ്ക്കാവശ്യമായ പന്തലുകളും കമാനങ്ങളും ഒരുങ്ങിയിട്ടുണ്ട്. മേളയ്ക്കെത്തുന്ന വിദ്യാർത്ഥികളെ ബലൂൺ നൽകി പബ്ലിസിറ്റി കമ്മിറ്റി സ്വീകരിക്കും. എൻ. സി. സി., ജെ. ആർ. സി. സ്കൗട്ട് അംഗങ്ങൾ സേവനം ഉണ്ടാകും. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് മേള നടക്കുന്നത്. രാവിലെ 8.30 സീനിയർ ബോയ്സിന്റെ 800 മീറ്റർ ഓട്ടമാണ് ആദ്യ മത്സരം. 9.30 ന് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പതാക ഉയർത്തും. തുടർന്ന് മേളയുടെ ഉദ്ഘാടനം ടി. ജെ. വിനോദ് എം. എൽ. എ. നിർവഹിക്കും. കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എ. ശ്രീജിത്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പി. വി. ശ്രീനിജൻ എം. എൽ. എ.മുഖ്യതിഥി ആയിരിക്കും. ഒക്ടോബർ 11 മുതൽ 15 വരെ നടക്കും.11,12,13 തീയതികളിൽ.ഇന്ന് മുതൽ 13 വരെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ട്രാക്ക് ഇനങ്ങളും 14,15 തീയതികളിൽ കോതമംഗലം എം. എ കോളേജ് ഗ്രൗണ്ടിൽ ത്രോ ഇനങ്ങളും നടക്കും. 14 ഉപ ജില്ലകളിൽ നിന്നുമായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 98 ഇനങ്ങളിലായി 2700ഓളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും.








