05:26am 11 November 2026
NEWS
The Respectable Prostitute (മാന്യയായ വേശ്യ) നാടകം ആഗസ്റ്റ് 23 ന്.
11/08/2025  07:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
The Respectable Prostitute (മാന്യയായ വേശ്യ) നാടകം ആഗസ്റ്റ് 23 ന്.

കൊച്ചി: ഫ്രഞ്ച് നാടകകൃത്ത്  ജീൻ പോൾ സാർത്രെ രചിച്ച ദി റെസ്‌പെക്റ്റബിൾ പ്രോസ്റ്റിറ്റ്യൂട്ട് എന്ന കൃതിയുടെ മലയാളം പരിഭാഷ ടി എം എബ്രഹാമിൻ്റെ   "മാന്യയായ വേശ്യ" നാടകമായി അവതരിപ്പിക്കുന്നു. ജീൻ പോൾ സാർത്രെ നോബൽ പുരസ്കാരം തിരസ്കരിച്ച ആദ്യ വ്യക്തിയാണ് ,  ഫ്രാൻസിൻ്റെ  ഉന്നത പുരസ്കാരമായ ലീജിയൺ ഓഫ് ഓണറും അദ്ദേഹം തിരസ്കരിച്ചു.അദ്ദേഹത്തിൻ്റെ  ഏറെ പ്രസിദ്ധമായ കൃതിയാണ് ഈ നാടകം. നാടകകൃത്തും സംവിധായകനുമായ ടിഎം എബ്രഹാം സംവിധാനം ചെയ്യുന്ന നാടകം ചാവറ കൾച്ചറൽ സെന്ററും കൊച്ചിൻ തിയേറ്റർ ഗ്രൂപ്പും ചേർന്നാണ് ആഗസ്റ്റ് 23ന് വൈകിട്ട് 6. 30ന് ചാവറ കൾച്ചറൽ സെന്റർ  തിയേറ്റർ ഹാളിൽ അവതരിപ്പിക്കുന്നു. ബുക്ക് മൈ ഷോ വഴിയും നേരിട്ടും പ്രവേശന പാസുകൾ ലഭ്യമാണെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img