
മുളക്കുഴ. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ “വിജ്‌ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ ”എന്ന സന്ദേശവുമായി മുളക്കുഴ രഞ്ജിനി വായനശാലയും, രഞ്ജിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് ആരംഭിച്ച റിപ്പബ്ലിക് സദസ്സ് സെമിനാറോടുകൂടി സമാപിച്ചു. വായനശാല പ്രസിഡന്റ് അഡ്വ
റെഞ്ചി ചെറിയാൻ അധ്യക്ഷനായ സമാപന സമ്മേളനം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി വിവേക് ഉതദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗവും ആലപ്പുഴ ജില്ല പഞ്ചായത്ത് അംഗവുമായ ജി കൃഷ്ണകുമാർ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളിൽ വിജയകളായവർക്ക് ലൈബ്രറി കൗൺസിൽ ചെങ്ങന്നൂർ താലൂക്ക് പ്രസിഡന്റ് സലിം പടിപുരക്കൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വായനശാല സെക്രട്ടറി രതീഷ് എസ്, ക്ലബ്ബ് സെക്രട്ടറി സോനു എൻ ആർ, രക്ഷാധികാരി കെ എൻ സദാനന്ദൻ എന്നിവർ സംസാരിച്ചു. സമ്മളന ശേഷം വേൾഡ് റെക്കോർഡ് വിന്നർ മനോജ് മാത്യു അവതരിപ്പിച്ച മെന്റലിസം ഷോ ഉണ്ടായിരുന്നു.











