05:51am 10 September 2026
NEWS
റിപ്പബ്ലിക് സദസ്സിന് സെമിനാറി നോടു കൂടി സമാപനം
22/02/2026  10:04 PM IST
nila
റിപ്പബ്ലിക് സദസ്സിന് സെമിനാറി നോടു കൂടി  സമാപനം

 

മുളക്കുഴ. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ “വിജ്‌ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ ”എന്ന സന്ദേശവുമായി മുളക്കുഴ രഞ്ജിനി വായനശാലയും, രഞ്ജിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് ആരംഭിച്ച റിപ്പബ്ലിക് സദസ്സ് സെമിനാറോടുകൂടി സമാപിച്ചു. വായനശാല പ്രസിഡന്റ്‌ അഡ്വ
റെഞ്ചി ചെറിയാൻ അധ്യക്ഷനായ സമാപന സമ്മേളനം ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജി വിവേക് ഉതദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗവും ആലപ്പുഴ ജില്ല പഞ്ചായത്ത് അംഗവുമായ ജി കൃഷ്ണകുമാർ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളിൽ വിജയകളായവർക്ക് ലൈബ്രറി കൗൺസിൽ ചെങ്ങന്നൂർ താലൂക്ക് പ്രസിഡന്റ്‌ സലിം പടിപുരക്കൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വായനശാല സെക്രട്ടറി രതീഷ് എസ്, ക്ലബ്ബ് സെക്രട്ടറി സോനു എൻ ആർ, രക്ഷാധികാരി കെ എൻ സദാനന്ദൻ എന്നിവർ സംസാരിച്ചു. സമ്മളന ശേഷം വേൾഡ് റെക്കോർഡ് വിന്നർ മനോജ്‌ മാത്യു അവതരിപ്പിച്ച മെന്റലിസം ഷോ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img