03:03am 20 April 2026
NEWS
കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറി.
29/05/2025  03:55 PM IST
ചെറുകര സണ്ണിലൂക്കോസ്
കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറി.

കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറി.

 ഇടിഞ്ഞ ഭാഗത്തെ റോഡ് പൂർണമായും പുനർനിർമിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ. 

കൂരിയാട് ദേശീയപാതയിൽ സംരക്ഷണ ഭിത്തിയടക്കം തകർന്ന ഭാഗത്തെ ഒരു കിലോമീറ്റർ റോഡ് പൂർണമായും പുനർനിർമിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

 കമ്പനികൾക്കുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ.

നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നാണ് ട്രാൻസ്പോർട്ട് സെക്രട്ടറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

 പ്രദേശത്ത് റോഡ് നിർമിക്കുന്നതിന് മണ്ണ് പരിശോധനയടക്കം ഫപ്രദമായി നടത്തിയില്ലെന്ന് വിദഗ്ധസമിതി പറയുന്നു.

 നിർമാണ കമ്പനിയടക്കമുള്ള ഏജൻസികൾക്ക് വൻവീഴ്ചയുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. 

കൂരിയാട് മേഖലയിലെ നെൽപാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ലെന്നും ഡിസൈനിൽ വൻ തകരാറ് ഉണ്ടെന്നും വിദഗ്ധ സമിതി കണ്ടെത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img