NEWS
മുതവഴി പള്ളിയോട പുനഃരുദ്ധാരണത്തിന് ഉളികുത്തി
13/09/2026 09:08 PM IST
nila

ചെങ്ങന്നൂർ: മുതവഴി പള്ളിയോടത്തിന്റെ പുനഃരുദ്ധാരണത്തിന് തുടക്കം കുറിച്ച് ഉളികുത്തൽ കർമ്മം നടത്തി. പള്ളിയോടപ്പുരയിൽ നടന്ന ചടങ്ങിൽ പള്ളിയോട ശില്പി ചങ്ങങ്കരി വേണുആചാരി ഉളികുത്തൽ കർമ്മം നിർവഹിച്ചു. ചടങ്ങുകൾക്ക് 1723-ാം നമ്പർ മുതവഴി എൻഎസ്എസ് കരയോഗം പ്രസിഡന്റ് എം.വി. വിജയകുമാർ, സെക്രട്ടറി രാജേഷ് പി. നായർ, പള്ളിയോട പ്രതിനിധികളായ എം.വി.ഗോപകുമാർ, ബി. കൃഷ്ണകുമാർ, ക്യാപ്റ്റൻ സതീഷ് കുമാർ എന്നിവർ നേതൃത്വം നല്കി. 2019 ൽ ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തിലാണ് പുത്തൻ പള്ളിയോടം നിർമ്മിച്ച് നീറ്റിലിറക്കിയത്. കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് പുതുക്കിപ്പണിയുന്നത്. ആറന്മുള പള്ളിയോടങ്ങളിൽ 'ബി' ബാച്ചിൽ പെടുന്നപള്ളിയോടത്തിന് നാൽപ്പത്തി ഒന്നേകാൽ കോൽ നീളവും, 60 അംഗുലം ഉടമയും, 16 അടി അമരപ്പൊക്കവുമുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











