
അർത്തുങ്കൽ : റോമിൽനിന്നു ശേഖരിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് ആലപ്പുഴ രൂപതയിലെ വിശുദ്ധന്റെ നാമദേയത്തിലുള്ള പള്ളികളിലും കപ്പേളകളിലും പ്രദര്‍ശിപ്പിച്ചതിനു ശേഷം ഞായറാഴ്ച4.30 ന് പള്ളിത്തോട് സെൻ്റെ സെബാസ്റ്റ്യൻ ദേവാലയത്തിൽ നിന്നും ആലപ്പുഴ രൂപത വികാരി ജനറൽ ജോയ് പുത്തൻവീട്ടിന്റെയും വെരി റവ ഫാ സെബാസ്റ്റ്യൻ ശാസ്താം പറമ്പിലിൻ്റെയും നേതൃത്വത്തിൽ അർത്തുങ്കൽ ദൈവാലയത്തിലേക്ക് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരി ശേഷിപ്പ് സാഘോഷം കൊണ്ടുവന്നു.
അർത്തുങ്കൽ ബസിലിക്കയുടെ തിരുമുറ്റത്ത് ആലപ്പുഴ രൂപതാ അധ്യക്ഷൻ റൈറ്റ് റവ ഡോ ജെയിംസ് റാഫേൽ ആനാപറമ്പിലിൻ്റെ മുഖ്യകാർമികത്വത്തിൽ ബസിലിക്ക റെക്ടർ വെരി റവ ഡോ യേശുദാസ് കാട്ടുങ്കൽതയ്യിലും വൈദികരും സന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും ഒന്നുചേർന്ന് തിരുശേഷിപ്പിന് സ്വീകരണം നൽകി. പ്രാർത്ഥനാ ചടങ്ങിൽ ബസിലിക്ക െറക്ടർ വെരി റവ ഡോ യേശുദാസ് കാട്ടുങ്കൽതയ്യിൽ സ്വാഗതം ആശംസിച്ചു.തുടർന്ന് റോമിമിലെ വിശുദ്ധ സെബസ്ത്യാനോസിനെ കല്ലെറയോട് ചേർന്നുള്ള ബസിലിക്ക റെക്ടർ ഫാ. സ്തെഫാനോ തംബുരു. ഫാ. കർലോ ജൊവാനി എന്നിവരിൽ നിന്നും വിശുദ്ധൻ്റെ തിരുശേഷിപ്പ് അഭിവന്ദ്യ പിതാവ് ഏറ്റുവാങ്ങി പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കുവാനായി ബസിലിക്ക റെക്ടറെ ഏൽപ്പിച്ചു. ശേഷം ആലപ്പുഴ രൂപത വികാരി ജനറൽ മേൺ. ജോയിയുടെ മുഖ്യ കാർമികത്വത്തിൽ കൃതജ്ഞത ബലിയർപ്പണം നടന്നു.തുടർന്നുള്ള ദിവസങ്ങളിൽ വിശ്വാസികൾക്ക് തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും











