12:17pm 13 November 2026
NEWS
പോറ്റിയെ കേറ്റിയെ പാരഡി ഗാനത്തിനെതിരെ കേസ് എടുപ്പിച്ച സംഘടനയ്ക്ക് പ്രവർത്തന റിപ്പോർട്ട് ഇല്ലെന്ന് രജിസ്ട്രേഷൻ വകുപ്പിന്റെ വ്യക്തത.
12/01/2026  11:46 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പോറ്റിയെ കേറ്റിയെ പാരഡി ഗാനത്തിനെതിരെ കേസ് എടുപ്പിച്ച സംഘടനയ്ക്ക് പ്രവർത്തന റിപ്പോർട്ട് ഇല്ലെന്ന് രജിസ്ട്രേഷൻ വകുപ്പിന്റെ വ്യക്തത.


പോറ്റിയെ കേറ്റിയെ പാരഡി ഗാനത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകി കേസ് എടുപ്പിച്ച പ്രസാദ് കുഴിക്കാല ജനറൽ സെക്രെട്ടറി ആയിട്ടുള്ള റാന്നി തിരുവാഭരണ പാത സംരക്ഷണ സമിതി 2021 മുതൽ നാളിതുവരെ പ്രവർത്തന റിപ്പോർട്ട് അടങ്ങുന്ന വാർഷിക റിട്ടേൺസുകൾ ഫയൽ ചെയ്തിട്ടില്ലെന്ന് രെജിസ്ട്രേഷൻ വകുപ്പിന്റെ വ്യക്തത പുറത്ത് വന്നു.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് പത്തനംതിട്ട ജില്ലാ രെജിസ്ട്രേഷൻ ജനറൽ ഓഫീസ് നൽകിയ വിവരാവകാശ മറുപടിയിലാണ് റാന്നി തിരുവാഭരണ പാത സംരക്ഷണ സമിതിയെന്ന സംഘടന 2020-21 മുതൽ നാളിതുവരെ പ്രവർത്തന റിപ്പോർട്ട് അടക്കം വരവ് ചെലവ് ഉൾപ്പെടുന്ന സംഘടനയുടെ വാർഷിക റിട്ടേൺസുകൾ ഫയൽ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്നത്.  2018-ൽ രജിസ്റ്റർ ചെയ്ത സംഘടന 2019-20 ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് മാത്രമേ ഇതുവരെ ഫയൽ ചെയ്തിട്ടുള്ളൂവെന്ന് ഡിപ്പാർട്മെന്റ് തന്നെ വ്യക്തമാക്കുമ്പോൾ 2021 മുതൽ പ്രസാദ് കുഴിക്കാലയുടെ സംഘടനാ യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയമാണ് ഉയരുന്നത്.  സംഘടന റിപ്പോർട്ട് അടക്കം വരവ് ചെലവ് കണക്കുകൾ അടങ്ങുന്ന വാർഷിക റിട്ടേൺ ഫയൽ ചെയ്യുന്നതിന് പ്രവർത്തനമുള്ള സമിതികൾ മൂന്നു മാസത്തിൽ കൂടുതൽ സാധാരണ ഗതിയിൽ വീഴ്ചകൾ വരുത്താറില്ല.  2021-ന് ശേഷം ഇതുവരെ റാന്നി തിരുവാഭരണ പാത സംരക്ഷണ സമിതി വാർഷിക റിട്ടേൺസുകൾ സർക്കാറിൽ ഫയൽ ചെയ്തിട്ടില്ലെന്ന രജിസ്ട്രാർ ജനറൽ ഓഫീസ് വ്യക്തമാക്കുന്നതോടെ വർഷങ്ങളായി പ്രവർത്തനം നിലച്ച സംഘടനയാണോ പാരഡി ഗാനത്തിനെതിരെ നിയമ നടപടിയുമായി രംഗപ്രവേശം ചെയ്തതെന്ന സംശയമാണ് നിലവിൽ ഉയർന്നിട്ടുള്ളത്.  പാട്ടിനെതിരെ കേസ് എടുപ്പിച്ചതിലൂടെ സംഘടനയ്ക്ക് എതിരെ ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ പോലും സംഘടനയുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കി വാർഷിക റിട്ടേൺ ഫയൽ ചെയ്യുവാൻ ജനറൽ സെക്രട്ടറിയെന്ന് അവകാശപ്പെടുന്ന പ്രസാദ് കുഴിക്കാല തയ്യാറാകാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും പ്രസാദ് പറയുന്ന മറ്റ് ഭാരവാഹികളുടെ ഒർജിനൽ ഐഡന്റിറ്റിയും വരും ദിവസങ്ങളിൽ വെളിപ്പെടേണ്ടതുണ്ടെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img