10:16pm 25 June 2026
NEWS
ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം വായനവാരാചരണ പരിപാടികൾക്ക് സമാപനമായി
24/06/2026  05:52 PM IST
nila
ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം വായനവാരാചരണ പരിപാടികൾക്ക് സമാപനമായി

ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം വായനവാരാചരണ പരിപാടികൾക്ക് സമാപനമായി. വിവിധ സ്കൂളുകളിൽ കുട്ടികൾക്കായി വായനമത്സരം, പ്രസംഗമത്സരം, രചനാമത്സരം, പ്രശ്‌നോത്തരി എന്നിവ സംഘടിപ്പിച്ചു. വെണ്മണി ലോഹ്യ മെമ്മോറിയൽ ഹൈസ്കൂളിൽ കവി കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. അറിവ് നേടുന്നതോടൊപ്പം മൂല്യബോധവും ലക്ഷ്യബോധവുള്ള തലമുറയെ സജ്ജമാക്കാൻ വായന ശീലം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തെ സാംസ്കാരികമായി ശുദ്ധീകരിക്കാൻ വായനയിലൂടെ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാഷാപഠനകേന്ദ്രം ഉപാധ്യക്ഷൻ എൻ.ജി.മുരളീധരക്കുറുപ്പ് അധ്യക്ഷനായി. തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ വി.കെ. മിനികുമാരി വായനദിന സന്ദേശം നൽകി. റവ:ഫാ. ജാൾസൺ ജോർജ് ആമുഖ പ്രഭാഷണം നടത്തി. നോവലിസ്റ്റ് മായാരാജ് കല്ലിശ്ശേരി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കവിയും ഗാനരചയിതാവുമായ ജി.നിശീകാന്ത്, ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ , സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, സ്കൂൾ പ്രധാനാധ്യാപകൻ സിബി വർഗീസ്, സ്കൂൾ പിടിഎ പ്രസിഡൻ്റ് ജറീനാ ജോജോ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കവയത്രി ബിന്ദു ആർ.തമ്പി പ്രശ്നോത്തരി നയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img