12:35pm 13 November 2026
NEWS
രാമായണത്തിൽ കവിതയെന്ന മനോഹാരിതയും ഭക്തിയെന്ന ലഹരിയുമുണ്ട് പ്രൊഫ. എം.കെ സാനു
17/07/2025  08:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാമായണത്തിൽ കവിതയെന്ന മനോഹാരിതയും ഭക്തിയെന്ന ലഹരിയുമുണ്ട്  പ്രൊഫ. എം.കെ സാനു
HIGHLIGHTS

ചാവറ കൾച്ചറൽ സെന്ററിൽ രാമായണ മാസാചാരവും മതസൗഹൃദ സമ്മേളനവും പ്രൊഫ്. എം.കെ. സാനുവും സ്വാമി തത്ത്വ തീർത്ഥയും ചേർന്ന്   നിലവിളക്ക് കൊളുത്തി ഉദ് ഘാടനം ചെയ്യുന്നു. ഡോ. ലക്ഷ്‌മി ബി, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്  സി.എം.ഐ എന്നിവർ സമീപം  

കൊച്ചി : രാമായണത്തിൽ കവിതയെന്ന മനോഹാരിതയും ഭക്തിയെന്ന ലഹരിയുമുണ്ടെന്ന് പ്രൊഫ. എം.കെ സാനു അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിൽ  രാമായണ മാസാചാരവും മതസൗഹൃദ സമ്മേളനവും ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയ സംസ്കാരത്തെയും ഹൈന്ദവ സംസ്‌കാരത്തെയും സമന്വയിപ്പിപ്പിക്കുന്ന ഒന്നാണ് രാമായണകവിത,മനുഷ്യമനസ്സിനെ ശുദ്ധീകരിക്കുക  എന്ന ലക്ഷ്യത്തോടെയാണ് രാമാധ്യാനം പാരായണം ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെൻറ് ആല്ബര്ട്സ് കോളേജ് അസി.പ്രൊഫ. ഡോ. ബി.ലക്ഷ്‌മി രാമായണപാരായണം നടത്തി.തൃശൂർ ശ്രീനാരായണ ഗുരുകുലം സ്വാമി  തത്ത്വ തീർത്ഥ രാമായണ സന്ദേശം നൽകി.  സി.എം.ഐ.സഭ സാമൂഹ്യ സേവന വിഭാഗം ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ സി.എംഐ,സന്ദേശം നൽകി.   ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ,  അധ്യക്ഷത വഹിച്ചു.. തുടർന്ന് ഇന്ത്യൻ കൾച്ചറൽ ഹെറിറ്റേജ്  സെന്റർ പാദുകാഭിഷേകം , നൃത്ത സംഗീത ശില്‌പം അവതരിപ്പിച്ചു. നീന കുറുപ്പ് സംവിധാനവും കോറിയോഗ്രയോഗ്രഫിയും നിർവ്വഹിച്ചു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img