08:15am 02 August 2026
NEWS
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടര്‍ യാത്ര നടത്തിയ സംഭവത്തില്‍ കേസ് എടുത്ത് റെയില്‍വേ പൊലീസ്.
30/07/2026  07:02 PM IST
സണ്ണി ലുക്കോസ്
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടര്‍ യാത്ര നടത്തിയ സംഭവത്തില്‍ കേസ് എടുത്ത് റെയില്‍വേ പൊലീസ്.

ട്ടാമ്പി സ്വദേശിയായ കുഞ്ഞുമൊയ്തീനെതിരെയാണ് കേസ് എടുത്തത്.ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.എളുപ്പത്തില്‍ പോകാന്‍ വേണ്ടി ഇയാള്‍ പ്ലാറ്റ് ഫോം ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം. പ്ലാറ്റ്‌ഫോമിലൂടെ ഇയാള്‍ ടൂവീലര്‍ ഓടിച്ച്‌ പോയത് റെയില്‍വേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img