
പ്രൊഫ. എം. തോമസ് മാത്യു, ഡോ. പി. വി. കൃഷ്ണൻ. നായർക്ക്, ' മനുഷ്യത്വത്തിന്റെ മാർഗത്തിൽ,പുസ്തകം നൽകി പ്രകാശനം നിർവഹിക്കുന്നു. പി. ജെ. ചെറിയാൻ, സി. ഐ. സി. സി. ജയചന്ദ്രൻ, ഷീബ അമീർ, വാസു അയിലക്കോട്, എം. എസ് രഞ്ജിത്, ഈ. കെ നരേന്ദ്രൻ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ. എന്നിവർ സമീപം.
കൊച്ചി : ഈ ഭൂമിയിൽ മനുഷ്യനായി പിറന്ന് മനുഷ്യനായി മരിക്കുകയെന്ന് യാതൊരു ഉറപ്പുമില്ലാത്ത ജീവി മനുഷ്യനാണ്. മനുഷ്യനായി വളർന്നു മനുഷ്യത്വത്തിന്റെ പടവുകളിലേക്കുള്ള അന്വഷണമാണ് മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നത്. മനുഷ്യന്റെ ഉൺമ യാണ് ആയിത്തീരുക എന്നത്. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും കടന്ന് പോകലാണ് ഈ ഗ്രന്ഥത്തിലൂടെ എംകെ സാനു വിവക്ഷിക്കുന്നത്.ചവറ കൾച്ചറൽ സെന്ററിൽ, എം കെ സാനു ഒടുവിലായി എഴുതിയ, പ്രവാസി വ്യവസായി വാസു അയിലക്കാടിനെ കുറിച്ച് എഴുതിയ 'മനുഷ്യത്വത്തിന്റെ മാർഗത്തിൽ 'എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രൊഫസർ എം തോമസ് മാത്യു. ഗ്രീൻ ബുക്സും എംകെ സാനു ഫൗണ്ടേഷനും ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച പുസ്തക പ്രകാശനവും വിഖ്യാത ചലചിത്രകാരൻ ഷാജി എൻ കരുൺ സംവിധാനം ചെയ്ത 'പ്രാണൻ ' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും സംഘടിപ്പിച്ചു. ഫാ. അനിൽ ഫിലിപ് സി. എം ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി ഡോ. പി വി കൃഷ്ണൻ നായർ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ഗ്രീൻ ബുക്സ് മാനേജിംഗ് ഡയറക്ടർ ഇ കെ നരേന്ദ്രൻ, ഷീബ അമീർ, സിഐസിസി ജയചന്ദ്രൻ, രഞ്ജിത്ത് സാനു, വാസു അയിലക്കോട്, പി ജെ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഷാജി എൻ കരുൺ സംവിധാനം ചെയ്ത് വാസു അയിലക്കാട് നിർമ്മിച്ച പ്രാണൻ ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു. എം കെ സാനു മാഷിന്റെ അധ്യാപക ജീവിതവും എഴുത്തുവഴികളും സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളും പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖങ്ങളും ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി വളരെ ഹൃദ്യമായിരുന്നു. ഏവർക്കും സാനു മാഷിന്റെ ഓർമ്മകൾ വീണ്ടെടുക്കാനുള്ള ഒരു അവസരം കൂടിയായി തീർന്നു. എം കെ സാനുവിന്റെ മക്കളായ രഞ്ജിത്ത് സാനു, ഹാരിസ്, ഗീത, രേഖ, സീത എന്നിവരും പ്രിവ്യൂ കാണാൻ എത്തിയിരുന്നു.
Photo Courtesy - Google